Best Oil for Hair Growth: ഇടതൂര്‍ന്ന, നീണ്ട മുടിയ്ക്ക് ഈ രണ്ട് എണ്ണകള്‍ ഉത്തമം
നിങ്ങളുടെ മുടി നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന് വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കണമെങ്കിൽ, ബദാം ഓയിലും ആവണക്കെണ്ണയും നിങ്ങൾക്ക് ഉപയോഗിക്കാം. ഈ എണ്ണകള്‍ മുടിയ്ക്ക് ഏറെ ഉപയോഗപ്രദമാണ്. ഈ രണ്ട് എണ്ണകളുടെ ഗുണങ്ങളും അവ എങ്ങിനെ മുടിയുടെ വളര്‍ച്ചയെ സഹായിയ്ക്കുന്നു എന്നും അറിയാം
മുടി വളർച്ചയ്ക്ക് ബദാം എണ്ണയും ആവണക്കെണ്ണയും ഉത്തമമാണ്. ഈ രണ്ട് എണ്ണകൾക്കും മുടി പൊട്ടുന്ന അല്ലെങ്കില്‍ മുടി മുറിഞ്ഞുപോകുന്ന പ്രശ്‌നം ഇല്ലാതാക്കാൻ കഴിയുമെന്ന് മാത്രമല്ല, പതിവായി ഉപയോഗിച്ചാൽ മുടി കട്ടിയുള്ളതും ശക്തവും കൂടുതല്‍ തിളക്കമുള്ളതുമായി മാറും.
മുടി നരയ്ക്കുന്നത് തടയാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ആവണക്കെണ്ണയും ബദാം എണ്ണയും മുടിയെ ശക്തിപ്പെടുത്തുകയും നരയിൽ നിന്ന് തടയുകയും ചെയ്യും.
മുടി കട്ടിയുള്ളതും ശക്തവുമാക്കാൻ ബദാം, ആവണക്കെണ്ണ എന്നിവ ഉപയോഗിക്കാം. ഇത് മുടിക്ക് ബലം നൽകുന്നു. മുടി നിർജീവമാകുന്നതിൽ നിന്നും ഈ എണ്ണകള്‍ സംരക്ഷിക്കുന്നു.
മുടി വളർച്ചയ്ക്ക് ആവണക്കെണ്ണയും ബദാം എണ്ണയും ഉപയോഗിക്കാം. താരൻ എന്ന പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ബദാം, ആവണക്കെണ്ണ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ഈ പ്രശ്‌നത്തെ മറികടക്കാം