Destinations: വേനൽ അവധിക്ക് തയ്യാറായോ? ഏപ്രിലിൽ സന്ദർശിക്കാം ഇന്ത്യയിലെ ഈ മനോഹര സ്ഥലങ്ങൾ

Sat, 25 Mar 2023-3:17 pm,

നോർത്ത് ഈസ്റ്റ് ഒരേ സമയം സൗന്ദര്യവും സംസ്കാരവും കൊണ്ട് സമ്പന്നമാണ്. വടക്കു കിഴക്കൻ ഇന്ത്യയിലെ സിക്കിം ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. ഹിമാലയത്താൽ ചുറ്റപ്പെട്ട ടീസ്റ്റ നദി അതിമനോഹരമാണ്.

പ്രകൃതിയുടെ ഏറ്റവും മികച്ച അനുഭവം ആസ്വദിക്കാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും ഷില്ലോങ് സന്ദർശിക്കണം. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന ഖ്യാതിയും ഷില്ലോങ്ങിന് സ്വന്തമാണ്.

മണാലി ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്. ഹിമാലയത്തിന്റെ ഏറ്റവും മികച്ച കാഴ്ചകൾ കാണാൻ സാധിക്കും. ഇടതൂർന്ന പൈൻ മരങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന മണാലി, ഏപ്രിലിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ഒന്നാണ്.

ഭൂമിയിലെ സ്വർഗമെന്നാണ് കശ്മീർ വിശേഷിപ്പിക്കപ്പെടുന്നത്. ഏപ്രിലിൽ ഇന്ത്യയിൽ സന്ദർശിക്കേണ്ട മികച്ച സ്ഥലങ്ങളെ കുറിച്ച് സംസാരിച്ചാൽ അതിൽ കശ്മീർ തീർച്ചയായും സ്ഥാനം നേടും. പ്രകൃതിയുടെ പറുദീസയായ കാശ്മീർ വേനൽക്കാലത്ത് ചൂടിനെ അതിജീവിക്കുന്നതിനാൽ യാത്രക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്പോട്ടാണിത്.

പച്ചപ്പ് നിറഞ്ഞ കൂർ​ഗ് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമാണ്. സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പിത്തോട്ടങ്ങൾ എന്നിവ കൂർ​ഗിലെ ഭൂപ്രകൃതിക്ക് മാറ്റുകൂട്ടുന്നു. വേനൽക്കാലത്തെ പൊള്ളുന്ന ചൂടിനെ മറികടക്കാൻ, ധാരാളം വിനോദസഞ്ചാരികൾ കൂർഗിലെത്തുന്നു.

 

ചിറാപുഞ്ചി അതിന്റെ പ്രകൃതിമനോഹാരിതയാൽ പ്രശസ്തമാണ്. ഈ പ്രദേശത്തിന് സവിശേഷമായ കാലാവസ്ഥയും ഭ്രമിപ്പിക്കുന്ന സൗന്ദര്യവും ഉണ്ട്. ചിറാപുഞ്ചിയിലെ കാലാവസ്ഥ മികച്ചതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link