Destinations: മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ ഇന്ത്യയിലെ ഈ സ്ഥലങ്ങളിലേക്ക് പോകാം

Fri, 17 Mar 2023-3:17 pm,

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാൻ ആഗ്രഹമുണ്ടെങ്കിൽ വയനാട് മികച്ച സ്ഥലമാണ്. പ്രാദേശിക സംസ്കാരത്തിൽ പ്രതിഫലിക്കുന്ന ചരിത്രകഥകളാൽ സമ്പന്നമാണ് വയനാട്. സമൃദ്ധമായ തെങ്ങുകൾ, ഉയരമുള്ള പച്ചപ്പ് നിറഞ്ഞ കൊടുമുടികൾ, ഇടതൂർന്ന വനങ്ങൾ എന്നിവയെല്ലാം വയനാടിന്റെ പ്രകൃതി സൗന്ദര്യം വർധിപ്പിക്കുന്നു.

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് വിനോദസഞ്ചാരികൾക്ക് സുപരിചിതമായ ഒരു ഹിൽ സ്റ്റേഷനാണ്. അവധിക്കാലത്ത് നഗരത്തിലെ മൃഗശാലകൾ, മ്യൂസിയങ്ങൾ, ഗോൾഫ് കോഴ്‌സുകൾ, തടാകങ്ങൾ എന്നിവ സന്ദർശിക്കാവുന്നതാണ്.

സഞ്ചാരികളുടെ പറുദീസയായ ഋഷികേശ്, കഫേകൾ, ധ്യാന സ്ഥലങ്ങൾ, യോഗ ആശ്രമങ്ങൾ എന്നിവയാൽ മികച്ചതാണ്. അന്താരാഷ്ട്ര യോഗ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള സഞ്ചാരികൾ മാർച്ച് മാസത്തിൽ ഋഷികേശ് സന്ദർശിക്കുന്നു.

വേനൽക്കാലത്തിന്റെ തുടക്കമായതിനാൽ മാർച്ചിൽ മൂന്നാർ സന്ദർശിക്കുന്നത് നിങ്ങൾക്ക് പ്രകൃതിയുടെ ഏറ്റവും മികച്ച അനുഭവം നൽകും. കേരളത്തിലാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്. പ്രകൃതി ദൃശ്യങ്ങളാൽ മനോഹരമാണ് മൂന്നാർ.

തമിഴ്‌നാട്ടിലാണ് മനോഹരമായ മലയോര നഗരമായ കൊടൈക്കനാൽ സ്ഥിതി ചെയ്യുന്നത്. പ്രകൃതിസൗന്ദര്യവും പച്ചപ്പും നിറഞ്ഞ ഈ സ്ഥലം പ്രകൃതി സ്നേഹികളുടെ സങ്കേതമാണ്. തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, വന താഴ്‌വരകൾ എന്നിവയാൽ സമ്പന്നമായ ഭൂപ്രകൃതി അതിശയകരമാണ്.

മാർച്ച് മാസത്തിലെ പ്രസന്നമായ കാലാവസ്ഥയും ഷി​ഗ്മോ ഉത്സവവും ​ഗോവയെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു. മാർച്ചിൽ ഇന്ത്യയിൽ സഞ്ചരിക്കാൻ അനുയോജ്യമായ സ്ഥലമാണിത്. ഷി​ഗ്മോ ആഘോഷം രണ്ടാഴ്ച നീണ്ടുനിൽക്കും.

കൂർഗ് ഒരു നിത്യഹരിത സ്ഥലമാണ്, അതിനാൽ വർഷത്തിൽ ഏത് സമയത്തും കൂർ​ഗ് സന്ദർശിക്കാം. ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ കൂർഗിൽ നടക്കുന്ന സ്റ്റോം ഫെസ്റ്റിവൽ എന്ന് പേരിട്ടിരിക്കുന്ന  സംഗീത പരിപാടി സ‍ഞ്ചാരികളെ ഈ സമയങ്ങളിൽ ഇവിടേക്ക് ആകർഷിക്കുന്നു. താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴുകയോ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയോ ചെയ്യാത്തതിനാൽ കൂർ​ഗ് സന്ദർശിക്കാൻ മാർച്ച് മാസം വളരെ അനുയോജ്യമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link