Vitamin B12: വൈറ്റമിൻ ബി12 വർധിപ്പിക്കാം; ഈ സമുദ്ര വിഭവങ്ങൾ ബെസ്റ്റ്
സമുദ്രവിഭവങ്ങളിൽ വൈറ്റമിൻ ബി12 ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നാഡികളുടെ പ്രവർത്തനത്തിനും തലച്ചോറിൻറെ ആരോഗ്യത്തിനും പ്രധാനമാണ്.
സാൽമൺ, മത്തി എന്നിവ ഒമേഗ 3, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ബി12ൻറെ മികച്ച ഉറവിടമാണ്.
മുത്തുച്ചിപ്പി, ഞണ്ട്, ലോബ്സ്റ്റർ എന്നിവ വൈറ്റമിൻ ബി12, സിങ്ക് എന്നിവ നൽകുന്നു.
കക്ക വൈറ്റമിൻ ബി12ൻറെ സമ്പന്നമായ ഉറവിടമാണ്. ഇവയിൽ പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു.
ചിപ്പികൾ വൈറ്റമിൻ ബി12 ലഭിക്കാൻ മികച്ചതാണ്. ഇത് ഹൃദയത്തിൻറെയും തലച്ചോറിൻറെയും ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാലും സമ്പന്നമാണ്.
പ്രോട്ടീനും ഒമേഗ 3യും ട്യൂണയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വൈറ്റമിൻ സമ്പുഷ്ടമാണ്.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.