Vitamin B12 Rich Foods: വിറ്റാമിൻ ബി12 സമ്പന്നം; ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സ്ട്രോക്ക് തടയാനും ഈ ഭക്ഷണങ്ങൾ കഴിക്കാം
തലച്ചോറിൻറെ പ്രവർത്തനം മികച്ചതാക്കാനും ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനും വിറ്റാമിൻ ബി12 പ്രധാനമാണ്.
സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ വിറ്റാമിൻ ബി12 സമ്പുഷ്ടമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
ബീഫ് കരൾ ചെറിയ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിൽ വലിയ അളവിൽ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. പന്നിയിറച്ചി, ചിക്കൻ തുടങ്ങിയ മാംസങ്ങളും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി12 നൽകാൻ സഹായിക്കുന്നു.
തൈര്, ചീസ്, പാൽ തുടങ്ങിയ പാൽ ഉത്പന്നങ്ങൾക്ക് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി12 നൽകാൻ കഴിയും. മാംസാഹാരം കഴിക്കാത്തവർക്ക് വിറ്റാമിൻ ബി12 ലഭിക്കാൻ ചീസ്, പാൽ, തൈര് തുടങ്ങിയവ കഴിക്കാം.
മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ബി12 കൂടുതലാണ്. ഇത് ശരീരത്തിന് ആവശ്യത്തിന് വിറ്റാമിൻ നൽകുന്നു.
ധാന്യങ്ങൾ, സസ്യങ്ങൾ എന്നിവ വിറ്റാമിൻ ബി12 സമ്പുഷ്ടമാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ചിപ്പി, ഞണ്ട് പോലുള്ള ഭക്ഷണങ്ങൾ വിറ്റാമിൻ ബി12 സമ്പന്നമാണ്. ഇവ കഴിക്കുന്നത് വിറ്റാമിൻ ബി12 അളവ് വർധിപ്പിക്കാൻ സഹായിക്കും.