Google ചെയ്യുമ്പോൾ ശ്രദ്ധിക്കുക ; ഈ അഞ്ച് കാര്യങ്ങൾ നേരിട്ട് Google Search ചെയ്യാതിരിക്കുക
നമ്മൾ പലപ്പോഴും പല ഓഫറുകൾ ലഭിക്കാനായി കൂപ്പൺ കോഡുകൾ ഗൂഗിളിൽ തിരയാറുണ്ട്. എന്നാൽ ടെക്ക് വിദഗ്ധർ പറയുന്നത് ഇത് വളരെ അപകടം പിടിച്ചതാണ്. സൈബർ ക്രിമനലുകളും ഹാക്കർമാരും ഈ കൂപ്പൺ കോഡ് വഴി നിങ്ങളുടെ ഡേറ്റ നേടിയെടുക്കാൻ സാധിക്കും പ്രധാനമായും ബാങ്ക് ഡേറ്റകൾ, അതിനായി അവർ വ്യാജ കോഡുകൾ നിർമിക്കുകയും ചെയ്യും.
നമ്മൾ എപ്പോഴും സർക്കാരിന്റെ പുതിയ പുതിയ നയങ്ങളും പദ്ധതികളും ഗൂഗിളിൽ തിരയാറുണ്ട്. അത് മനസ്സിലാക്കുന്ന സൈബർ വ്യാജമാർ നമ്മുടെ വിവരങ്ങൾ നേടിയെടുക്കാൻ ഇക്കാര്യങ്ങൾ വേറെ വെബ്സൈറ്റുകൾ സൃഷ്ടിക്കും അതിലൂടെ നമ്മുടെ വിവരങ്ങൾ അവർ സ്വന്തമാക്കും. അതിനായി സർക്കാരിന്റെ വിവരങ്ങൾ നേടുന്നതിനായി സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി തിരയുന്നതാണ് ഏറ്റവും ഉത്തമം
ഒരുക്കിലും ആപ്പുകളും സോഫ്റ്റുവയറുകളും ഡൗൺലോഡ് ചെയ്യുന്നതിനായ നേരിട്ട് ഗൂഗിൾ ചെയ്യരുത്. അതിലൂടെ സൈബർ കുറ്റവാളികൾ വ്യാജമായ ലിങ്കുകൾ ഉപയോഗിച്ച് നിങ്ങളെ തെറ്റിധരിപ്പിക്കാൻ സാധ്യതയുണ്ട്. അതിലൂടെ നിങ്ങളുടെ വിവരങ്ങൾ അവർക്ക് ലഭിക്കാനും സാധിക്കും
പെട്ടെന്ന് എന്ത് ആവശ്യത്തിനും നമ്മൾ കസ്റ്റമർ കെയർ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഈ കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമായി സൃഷ്ടിച്ച് അതിലൂടെ നമ്മൾ ബന്ധപ്പെടുമ്പോൾ സൈബർ കുറ്റവാളികൾക്ക് നമ്മുടെ ഡേറ്റകൾ വളരെ എളുപത്തിൽ ലഭിക്കാൻ സാധിക്കും
ഏറ്റവും സൂക്ഷമമായ കൈകാര്യ ചെയ്യേണ്ടതാണ് ബാങ്കിങ് മേഖല. കാരാണം ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നത് ഈ മേഖലയിലൂടെയാണ്. അതിനാൽ പരാമവധി ബാങ്കിങ് വെബ്സൈറ്റിൽ നേരിട്ട് തന്നെ പ്രവേശിക്കുക.