High Uric Acid Symptoms in Men: പുരുഷന്മാരുടെ ശ്രദ്ധക്ക്...! ശരീരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? യൂറിക് ആസിഡ് ലെവൽ അപകടത്തിലാണ്
സാധാരണയായി പുരുഷന്മാരിലെ യൂറിക്ക് ആസിഡിന്റെ അളവ് വർദ്ധിക്കുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്. പുരുഷന്മാരിൽ അകാരണമായി ദിവസവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുന്നത് ഉയർന്ന യൂറിക്ക് ആസിഡിന്റെ ലക്ഷണമാണ്.
ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് ഉയർന്നാണ് ഉള്ളതെങ്കിൽ അത് കഠിനമായതോ അല്ലെങ്കിൽ മിതമായതോ തരത്തിലുള്ള സന്ധിവേദനയ്ക്ക് കാരണമാകും. ഇരിക്കുമ്പോഴും, കിടക്കുമ്പോഴും വേദന, എല്ലുകളിൽ വലിവ് എന്നിവയും അനുഭവപ്പെടും.
ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് അപകടകരമാവുന്ന വിധത്തിൽ വർദ്ധിച്ചു കഴിഞ്ഞാൽ, കാലുകളിലും വിരലുകളിലും മരവിപ്പും ഇക്കിളിയും അനുഭവപ്പെടും.
കാലുകളിൽ ചുവവപ്പ് നിറം, ചൂട് അനുഭവപ്പെടുക, വീക്കം എന്നിവ പ്രാഥമികമായി ഉയർന്ന അളവിലുള്ള യൂറിക്ക് ആസിഡിന്റെ ലക്ഷണങ്ങളാണ്.
ചർമ്മത്തിലും ഇതിന്റെ ലക്ഷണങ്ങൾ പ്രാരംഭത്തിൽ തന്നെ പ്രകടമാകും. ചർമ്മത്തിലുണ്ടാകുന്ന ചുവപ്പ് നിറവും ചൊറിച്ചിലും ഉയർന്ന യൂറിക്ക് ആസിഡിന്റെ അളവിനെ സൂചിപ്പിക്കുന്നു.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും ലേഖനങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)