Bharat Bandh 2024: കേരളത്തിൽ വെള്ളിയാഴ്ച ബന്ദുണ്ടോ? എന്തൊക്കെ അറിഞ്ഞിരിക്കണം?

Thu, 15 Feb 2024-6:43 pm,

രാജ്യ വ്യാപകമായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 16, വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഘ്വാനം ചെയ്തിരിക്കുകയാണ്. കർഷകരുടെ വിവിധ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്

രാജ്യ വ്യാപകമായി കടകൾ അടച്ചിടണമെന്നും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ തുറക്കരുതെന്നുമാണ് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ആംബുലൻസ് അടക്കമുള്ള ആശുപത്രി സേവനങ്ങൾ ബന്ദിൽ നിന്ന് ഒഴിവാക്കും എന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ അടിയന്തിര സേവനങ്ങൾക്കും ബന്ദിൽ ഇളവുണ്ട്. പാൽ, പത്രം അടക്കമാണിത്

ഭാരത് ബന്ദ് കേരളത്തിനെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. കേരളത്തിൽ പ്രകടനം മാത്രമെ ഉണ്ടാവുകയുള്ളു മറ്റ് സേവനങ്ങൾക്കും വാഹന ഗതാഗതത്തിനും പ്രശ്നമുണ്ടാവില്ല

വിവിധ കാർഷിക സംഘടനകളാണ് ബന്ദിന് ആഘ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാണ് ബന്ദ് ഉണ്ടാവുക.

രാജ്യത്തെ പ്രധാന ഹൈവേകൾ 4 മണിക്കൂർ അടച്ചിടണമെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് ബാധകമല്ലെന്ന് നേരത്തെ വ്യക്തമാക്കി കഴിഞ്ഞു

കേരളത്തിൽ നടക്കുന്ന പരീക്ഷകൾക്കോ മറ്റോ മാറ്റങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഭാരത് ബന്ദ് കേരളത്തിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ പ്രടനത്തിൽ മാത്രമായി ഒതുങ്ങും. കർഷകരുടെ സമരത്തിന് ധാർമ്മിക പിന്തുണ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link