Bhavana: തട്ടമിട്ട സുന്ദരി...! ഭാവനയുടെ ഈ ലുക്ക് ഇഷ്ടപ്പെട്ടോ..?
ഭാവന തന്റെ സുഹൃത്തക്കൾക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന് ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് ലൈക്കും കമ്മന്റും ചെയ്തിരിക്കുന്നത്.
താരങ്ങളായ ഷഫ്ന നിസാം തുടങ്ങിയവരും ഭാവനയുടെ ചിത്രങ്ങൾക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മൾ എന്ന മലയാളം സിനിമയിലൂടെ എത്തിയ ഭാവന വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സിൽ ഇടം നേടിയത്.
പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ച ഭാവന ഇന്ത്യൻ സിനിമ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തി.
തന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ഭാവന ശക്തമായി മുന്നോട്ട് പോവുകയാണ്.