Bhavana: തട്ടമിട്ട് മൊഞ്ചത്തിയായി ഭാവന; ഈദുൽ ഫിതർ സ്പെഷ്യൽ ചിത്രങ്ങൾ കാണാം

സിഐഡി മൂസ, നമ്മൾ, ക്രോണിക് ബാച്ച്‌ലര്‍, യൂത്ത് ഫെസ്റ്റിവല്‍, ബംഗ്ലാവില്‍ ഔത, ദൈവനാമത്തില്‍, നരന്‍, ഛോട്ടാ മുംബൈ തുടങ്ങിയവയാണ് ഭാവനയുടെ പ്രധാന ചിത്രങ്ങൾ.

ദൈവനാമത്തില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഭാവനയ്ക്ക് കേരള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു.
കൂടല്‍ നഗര്‍ എന്ന ചിത്രമാണ് ഭാവന ആദ്യമായി അഭിനയിച്ച തമിഴ് സിനിമ. എന്നാൽ ചിത്രത്തിൻറെ റിലീസ് വൈകി. തുടർന്ന് ചിത്തിരം പേസുതെടീയാണ് ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ.
2010ൽ പുറത്തിറങ്ങിയ ജാക്കി എന്ന ചിത്രത്തിലൂടെയാണ് ഭാവന കന്നഡയില്‍ അരങ്ങേറ്റം കുറിച്ചത്.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിൽ തിരിച്ചെത്തി.