Surya Budh Yuti: ഇടവത്തിൽ സൂര്യ ബുധ സംക്രമം ഈ രാശിക്കാർക്ക് ലഭിക്കും ധനലാഭവും ഒപ്പം അളവറ്റ സമ്പത്തും!

Fri, 26 May 2023-2:16 pm,

വളരെ ശക്തമായ ശുഭയോഗമായത് കൊണ്ടുതന്നെ നിങ്ങൾക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. ഏതൊക്കെ രാശിക്കാർക്ക് ബുധാദിത്യ യോഗം അനുകൂല മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് നോക്കാം... മെയ് 15-നാണ് സൂര്യന്‍ ഇടവം രാശിയില്‍ സംക്രമിച്ചത്. ജൂണ്‍ 7 ന് ബുധനും ഇടവത്തില്‍ സംക്രമിക്കും. ഇതിന്റെ ഫലമായി ശുഭയോഗമായ ബുധാദിത്യ യോഗം രൂപം കൊള്ളും. ഏറ്റവും ശക്തിയേറിയ രാജയോഗമാണ് ബുധാദിത്യ യോഗം.

ഇടവം (Taurus): ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധാദിത്യ യോഗത്തിലൂടെ വാൻ ഗൗണങ്ങൾ ലഭിക്കും. ഇതുണ്ടാക്കുന്ന അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരും. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ അകലും. സാമ്പത്തികം വളരെയധികം ശക്തമായിരിക്കും. പല കോണില്‍ നിന്നും നിങ്ങളെ തേടി വരുമാനം വരും. ഇത് ജീവിതത്തില്‍ സന്തോഷവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് നല്‍കും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ബുധാദിത്യ രാജയോഗം ജീവിതത്തിലും സന്തോഷമുണ്ടാക്കും.   തൊഴിലിലും ബിസിനസിലും ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഒരു തരത്തിലും ജീവിതം സന്തോഷത്തില്‍ നിന്നും വ്യതിചലിക്കില്ല. സഹപ്രവര്‍ത്തകരുടെ പിന്തുണ പല കാര്യങ്ങളിലും ഉണ്ടാകും. ജോലിയില്‍ നിങ്ങളെ തേടി അംഗീകാരങ്ങള്‍ വരും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് പറ്റിയ മികച്ച സമയമാണ്.

കര്‍ക്കിടകം (Cancer):  കര്‍ക്കിടക രാശിക്കാർക്കും  ബുധാതിദ്യ രാജയോഗം നല്ല മാറ്റങ്ങള്‍ നൽകുന്നു. സാമ്പത്തികമായി വളരെയധികം പുരോഗതി നിങ്ങളെ തേടി എത്തും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. അതില്‍ നിന്നെല്ലാം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധനവും നിങ്ങളെ തേടി എത്തും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link