Raashi Khanna: ഗ്ലാമറസ് ലുക്കിൽ റാഷി ഖന്ന, ചിത്രങ്ങൾ വൈറലാകുന്നു
മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് റാഷി ഖന്ന അഭിനയിച്ചു തുടങ്ങുന്നത്. അതിന് ശേഷം തെലുങ്ക്, തമിഴ് സിനിമകളിലാണ് താരം കൂടുതൽ സജീവമായി അഭിനയിച്ചത്.
പൃഥ്വിരാജ് നായകനായി ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് റാഷി ഖന്ന ആയിരുന്നു. അതിലെ അന്ന എന്ന കഥാപാത്രത്തെയാണ് റാഷി ഖന്ന അവതരിപ്പിച്ചത്. മികച്ച പ്രകടനമാണ് റാഷി ഖന്ന പുറത്തെടുത്തത്.
ആര്യ നായകനായ തമിഴ് കോമഡി ഹൊറർ ചിത്രമായ അരൺമനൈ 3യിൽ റാഷിയായിരുന്നു നായിക.റാഷി നായികയാവുന്ന തമിഴിൽ മൂന്നും തെലുങ്കിൽ രണ്ട് സിനിമകളുടെയും ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്. ഇത് കൂടാതെ രണ്ട് വെബ് സീരീസുകളിലും റാഷി അഭിനയിക്കുന്നുണ്ട്. അത്രത്തോളം തെന്നിന്ത്യയിൽ തിരക്കുള്ള ഒരു നായികയായി റാഷി മാറി കഴിഞ്ഞു. ഭ്രമത്തിൽ അഭിനയിച്ചതോടെ മലയാളികളിൽ പലരും റാഷിയെ സോഷ്യൽ മീഡിയയിൽ കൂടുതൽ തിരയാൻ തുടങ്ങിയിരുന്നു.
തെന്നിന്ത്യയിൽ തിരക്കുള്ള ഒരു നായികയായി റാഷി മാറി കഴിഞ്ഞു. ഭ്രമത്തിൽ അഭിനയിച്ചതോടെ മലയാളികളിൽ പലരും റാഷിയെ സോഷ്യൽ മീഡിയയിൽ കൂടുതൽ തിരയാൻ തുടങ്ങിയിരുന്നു.
റാഷിയുടെ കുറച്ച് മാസങ്ങൾക്ക് മുമ്പുള്ള പൂൾ ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഭ്രമത്തിൽ നായിക ഇത്രയും ഗ്ലാമറസ് ആയിരുന്നോ എന്നായിരുന്നു ആരാധകർ ചോദ്യങ്ങൾ.
റാഷി വീണ്ടും മലയാളത്തിൽ അഭിനയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 75 ലക്ഷത്തിൽ അധികം ഫോള്ളോവെഴ്‌സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിലുള്ളത്.