Surya-Shani Yuti 2023: 30 ദിവസം ഈ 6 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ സമയം ചന്ദ്രനെപ്പോലെ തെളിയും
വരുന്ന 30 ദിവസങ്ങൾ എല്ലാ രാശിക്കാർക്കും വളരെ പ്രധാനപ്പെട്ടതായിരിക്കും. എന്നാൽ ചില രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ഉണ്ടാകും.
മേടം (Aries): അടുത്ത 30 ദിവസങ്ങൾ മേടം രാശിക്കാർക്ക് ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം, സന്ധികൾ, ഞരമ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മാറി കിട്ടും.
ഇടവം (Taurus): ഇടവം രാശിക്കാർക്ക് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം മെച്ചപ്പെടും. പ്രണയജീവിതവും മെച്ചപ്പെടും. ഇതോടൊപ്പം പങ്കാളിയുമായുള്ള ബന്ധവും ദൃഢമാകും. സാമ്പത്തിക പ്രശ്നങ്ങളും നീങ്ങും. ആശയവിനിമയത്തിലും സംഭാഷണത്തിലും പുരോഗതി ഉണ്ടാകും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും.
മിഥുനം (Gemini): നിങ്ങൾ അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്നങ്ങറിയൽ നിന്നും നിങ്ങൾക്ക് വരുന്ന 30 ദിവസത്തേക്ക് ആശ്വാസം ലഭിക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും, നല്ല വാർത്തകൾ ലഭിക്കും. ശത്രുക്കൾക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കാൻ കഴിയില്ല. എവിടെയെങ്കിലും ഒരു യാത്ര പോകാം. ജോലിസ്ഥലത്ത് ആളുകളുമായി അകൽച്ചയുണ്ടെങ്കിൽ അവരുമായുള്ള ബന്ധം മെച്ചപ്പെടും.
തുലാം (Libra): ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. നിക്ഷേപം നിങ്ങൾക്ക് ദീർഘകാല നേട്ടങ്ങൾ നൽകും. കോടതിയിൽ കേസ് നടക്കുന്നുണ്ടെങ്കിൽ അത് അനുകൂലമാകും. ഏറെ നാളായി തുടരുന്ന വാദപ്രതിവാദങ്ങളും അവസാനിക്കും. നിക്ഷേപത്തിന് സമയം വളരെ അനുകൂലമാണ്.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർ ഇപ്പോൾ കണ്ടക ശനിയാണ്. ഇതിലൂടെ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണെങ്കിലും അടുത്ത ഒരു മാസത്തേക്ക് നിങ്ങൾ അവയിൽ നിന്നും മുക്തി നേടും. ബിസിനസിൽ നിങ്ങൾക്ക് ലാഭമുണ്ടാകും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് സർക്കാരിൽ നിന്നും എന്തെങ്കിലും കാര്യം നടക്കാൻ ഉണ്ടെങ്കിൽ അത് പൂർത്തിയാകും. ബിൽഡർ, ജിം, സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് തുടങ്ങിയ ബിസിനസുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് അടുത്ത 30 ദിവസത്തേക്ക് വൻ പ്രയോജനം ലഭിക്കും. സാമ്പത്തിക വശവും ശക്തമാകും. രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ശനിയാഴ്ചകളിലും ശനി ക്ഷേത്രത്തിൽ പോകുക, കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)