Surya Gochar 2023: മീന രാശിയിൽ സൂര്യന്റെ മഹാസംക്രമണം; ഈ രാശിക്കാർക്ക് ലഭിക്കും ധനലാഭവും വൻ പുരോഗതിയും!
Surya Rashi Parivartan: സൂര്യൻ മാർച്ച് 15 ന് മീനരാശിയിൽ പ്രവേശിക്കും, അത് മീന സംക്രാന്തി എന്നറിയപ്പെടും. സൂര്യന്റെ ഈ രാശിമാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ശുഭവും അശുഭവുമായി കാണപ്പെടും. ഇതിൽ 3 രാശിക്കാർക്ക് ഈ കാലയളവിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. അത് ഏതൊക്ക രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം...
കർക്കടകം (Cancer): ജ്യോതിഷ പ്രകാരം സൂര്യൻ മീനരാശിയിൽ പ്രവേശിക്കുന്നതിലൂടെ ഇവരുടെ ജീവിതത്തിൽ പ്രത്യേക സ്വാധീനം ചെലുത്തും. ഈ കാലയളവിൽ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഈ സമയത്ത് കർക്കടക രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ജോലിയുടെയും ബിസിനസ്സിന്റെയും പേരിൽ ഒരു യാത്ര പോകാനുള്ള സാധ്യതയുണ്ട്. അതിന്റെ ഗുണഫലങ്ങൾ ഭാവിയിൽ ദൃശ്യമാകും.
മിഥുനം (Gemini): സൂര്യ സംക്രമം മിഥുന രാശിക്കാർക്കും അനുകൂലമായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഈ കാലയളവിൽ പുതിയ അവസരങ്ങൾ ലഭിക്കും. അതുപോലെ ജോലി ചെയ്യുന്നവർക്കും തൊഴിൽ മേഖലയിൽ വിജയം ലഭിക്കും. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയത്ത് ലാഭത്തിന് സാധ്യത. ഈ കാലയളവിൽ ഈ രാശിക്കാർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.
ഇടവം (Taurus): ജ്യോതിഷ പ്രകാരം ഇടവ രാശിക്കാർക്കും ഈ കാലയളവിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് സൂര്യന്റെ സംക്രമണത്തിലൂടെ വലിയ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ഈ സമയത്ത് വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിക്ഷേപിചിരിക്കുന്ന പണത്തിൽ നിന്നും ഭാവിയിൽ നല്ല ലാഭം ലഭിക്കും. ഓഹരി വിപണിയിലോ വാതുവയ്പിലോ നിക്ഷേപിക്കുന്നത് പണം വർദ്ധിപ്പിക്കും. ആത്മവിശ്വാസം വർദ്ധിക്കാൻ സാധ്യത. ഇതോടൊപ്പം വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയും ശക്തിമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)