Malayalam Astrology | എവിടെ തൊട്ടാലും പണം മാത്രം? ശുക്ര സംക്രമണം കഴിഞ്ഞപ്പോൾ പണക്കാരാകുന്നവർ

Tue, 13 Feb 2024-8:41 am,

ജ്യോതിഷത്തിൽ സമ്പത്തിൻ്റെയും ആഡംബരത്തിൻ്റെയും ഘടകമായാണ് ശുക്രനെ കണക്കാക്കുന്നത് ഫെബ്രുവരി 12-ന് മകരം രാശിയിൽ പ്രവേശിച്ചു. ശുക്രൻ്റെ സംക്രമവും സൂര്യനും ബുധനുമായുള്ള സംയോജനവും രാശിചക്രത്തിലെ ചില ആളുകൾക്ക് വിജയം നൽകും. 

ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്തായാൽ. ജാതകന് വാഹനസുഖവും സമ്പത്തും ഐശ്വര്യവും കൈവരും.ഫെബ്രുവരി 12-ന് ശുക്രൻ മകരം രാശിയിൽ സംക്രമിച്ചു കഴിഞ്ഞു ഇനി മാർച്ച് 6 വരെ ശുക്രൻ ഈ രാശിയിൽ തുടരും. ചില രാശിക്കാർക്ക സംക്രമണം വഴി സാമ്പത്തികമായി നേട്ടമുണ്ടാകുകയും പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ശുക്ര സംക്രമണം ഗുണം ചെയ്യുന്നത് എന്ന് നോക്കാം.

 

മേടം രാശിക്കാർക്ക് ശുക്ര സംക്രമം ഗുണം ചെയ്യും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഏതെങ്കിലും വിധേന കുടുങ്ങിക്കിടക്കുന്ന പണം നിങ്ങൾക്ക് തിരികെ ലഭിക്കും. ഈ സമയം ബന്ധങ്ങൾക്ക് അനുകൂലമായിരിക്കും. പങ്കാളികളുമായുള്ള ബന്ധം മേടം രാശിക്കാർക്ക് ദൃഢമായിരിക്കും. ദീർഘകാലമായി ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ നേരിട്ടിരുന്നവർക്കും ഇക്കാലയളവിൽ പരിഹാരമാകും. 

ശുക്രൻ്റെ രാശി മാറ്റം വഴി ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദീർഘനാളായി മുടങ്ങി കിടക്കുന്ന പണം തിരികെ ലഭിക്കും. പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കും നിങ്ങളുടെ പരസ്പര ധാരണ വർദ്ധിക്കും. ചിങ്ങം രാശിക്കാരുടെ പ്രണയ ജീവിതവും മികച്ചതായിരിക്കും.

കന്നി രാശിക്കാർക്ക് ശുക്ര സംക്രമണം വഴി സാമ്പത്തിക നേട്ടങ്ങൾ കൈവരും. നിങ്ങൾക്ക്  നല്ല അവസരങ്ങൾ ഇക്കാലയളവിൽ ലഭിച്ചേക്കാം. ജീവിതത്തിൽ സന്തോഷകരമായ കാലഘട്ടം ഉണ്ടാവും. ബിസിനസ്സ് പരമായി ഈ സമയം മികച്ചതാണ്. അവിവാഹിതരുടെ വിവാഹം ഇക്കാലയളവിൽ ഉറപ്പിക്കും.  വിവാഹിതർ അവരുടെ ദാമ്പത്യ ജീവിതത്തിൽ സംതൃപ്തരായിരിക്കും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. 

 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link