Venus Transit: പണം സമ്പാദിക്കാൻ തയാറായിക്കോളൂ! ഈ രാശിക്കാരെ കാത്തിരിക്കുന്നത് മഹാസൗഭാഗ്യങ്ങൾ
മൂന്ന് രാശിക്കാർക്കാണ് ഫലം ലഭിക്കുക. ഇവരുടെ കഷ്ടകാലം ഒക്കെ മാറും. സമ്പത്ത് വർധിക്കുകയും മറ്റ് സൗഭാഗ്യങ്ങൾ തേടിയെത്തുകയും ചെയ്യും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നേട്ടങ്ങൾ ഈ കാലയളവിൽ ലഭിക്കും. ജോലിയിൽ അംഗീകാരങ്ങൾ നേടാനാകും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സഹായിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. നല്ല ജോലി ലഭിക്കും. ശമ്പള വർധനവും സ്ഥാനക്കയറ്റവും ലഭിക്കും.
മകരം രാശിക്കാർക്ക് വരുമാനം വർധിക്കും. ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. സുഹൃത്തുക്കളുമായി ചേർന്ന് പുതിയ ബിസിനസ് ആരംഭിക്കും. അത് നേട്ടങ്ങൾക്ക് കാരണമാകും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ആഗ്രഹിച്ചിരുന്ന സ്ഥലത്തേയ്ക്ക് യാത്ര ചെയ്യും. പുതിയ സ്ഥലം വാങ്ങാന്‍ സാധിക്കും.
മീനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ബിസിനസ്സ് ആരംഭിക്കും. ഇതിൽ നിന്നും നല്ല ലാഭവും ലഭിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. സര്‍ക്കാരില്‍ നിന്നുള്ള അനുകൂല്യങ്ങൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.