Malayalam Astrology : വരുന്ന 28 ദിവസം ഇവർക്കെല്ലാം, ഏറ്റവും നല്ല സമയം- രാശി മാറ്റത്തിൽ ലഭിക്കുന്ന നേട്ടം
എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്നാണ് സൂര്യദേവൻറെ വിശേഷണം. മാർച്ച് 14 ന് സൂര്യൻ കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് പ്രവേശിച്ചു. ഏപ്രിൽ 13 വരെയും സൂര്യൻ കുംഭത്തിൽ തന്നെ തുടരും. ഇതുവഴി ചില രാശിക്കാർക്ക് നേട്ടങ്ങൾ കൈവരും. ഏപ്രിൽ 13 വരെയുള്ള സമയം ഈ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇത്തരത്തിൽ ഭാഗ്യം കൈവരുന്നത് എന്ന് പരിശോധിക്കാം.
മേടം രാശിക്കാർക്ക് കഠിനാധ്വാനത്തിന്റെ ഫലങ്ങൾ ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രവർത്തന ശൈലി മാറും. കുടുംബ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ കുടുംബ ജീവിതം സന്തുഷ്ടമായിരിക്കും. മേടം രാശിക്കാർക്ക് ഉയർന്ന സ്ഥാനങ്ങൾ നേടാൻ സാധിക്കിും.
മിഥുനം രാശിക്കാർക്ക് എല്ലാ കാര്യങ്ങളും നിങ്ങളുടെ നിയന്ത്രണത്തിലേക്ക് എത്തിക്കാൻ സാധിക്കും. പങ്കാളിത്തത്തോടെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ പറ്റിയ സമയമാണിത്. ദീർഘദൂര യാത്രകൾ വേണ്ടി വന്നേക്കാം. പങ്കാളിയോട് വിശ്വസം വർധിക്കുന്ന സമയമാണിത്. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും
കന്നി രാശിക്കാർക്ക് ജോലിയിൽ കൂടുതൽ തിളങ്ങാൻ കഴിയും. മേലധികാരിയുമായുള്ള ബന്ധം മെച്ചപ്പെടും. ചില പുതിയ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് കൈവന്നേക്കാം. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ആശ്വാസമുണ്ടാവും.സഹോദരങ്ങളുമായുള്ള തർക്കങ്ങൾ ഇപ്പോൾ പരിഹരിക്കാനാകും. തൊഴിലന്വേഷകർക്ക് പുതിയ ജോലി ലഭിച്ചേക്കാം.
ധനുരാശിക്കാരുടെ ഉള്ളിൽ സന്തോഷം ഉണ്ടാവും. നിക്ഷേപവുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരിയുമായുള്ള ബന്ധം മെച്ചപ്പെടും. സമൂഹത്തിൽ നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും. ജോലി സംബന്ധമായ ചില യാത്രകൾ വന്നു ചേരാം. ചില പ്രമോഷനുകളും നിങ്ങൾക്ക് ലഭിക്കും.