Malayalam Astrology: വിവിധ രാശി ഫലങ്ങൾ; ഈ രാശിക്കാരുടെ ജീവിതത്തിൽ കൊണ്ടു വരുന്ന നേട്ടങ്ങൾ

ജ്യോതിഷത്തിലെ പ്രധാന മാറ്റങ്ങളിലൊന്നാണ് ചൊവ്വ സംക്രമണം.2024 മാർച്ച് 15 വെള്ളിയാഴ്ച, ചൊവ്വ മകരം രാശിയിൽ നിന്ന് കുംഭം രാശിയിലേക്ക് സംക്രമിക്കും. ചൊവ്വയുടെ സംക്രമത്തിന് ശേഷം, കുംഭത്തിൽ ചൊവ്വ, ശനി, ശുക്രൻ എന്നീ മൂന്ന് ഗ്രഹങ്ങളുടെ സംയോജനമുണ്ട്. ശനിയുടെ രാശിയിൽ ചൊവ്വയും ശുക്രനും വരുന്നത് പല രാശിക്കാർക്കും ഗുണം ചെയ്യും. ഇത് പല രാശിക്കാരിലും വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുക. ചിലർക്ക് ഇതിൽ നിന്ന് നല്ല ഫലങ്ങളും ചിലർക്ക് മോശം ഫലങ്ങളും ഉണ്ടായേക്കാം. ആർക്കൊക്കെയാണ് മികച്ച ഫലങ്ങൾ എന്ന് പരിശോധിക്കാം.

സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. പുതിയ വരുമാന സൃോതസ്സുകൾ ഉണ്ടാവും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും, ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം അനുകൂലമായിരിക്കും. മത്സരപരീക്ഷകളിൽ വിജയസാദ്ധ്യതയുണ്ടാകും.

ജോലിയിലും ബിസിനസിലും ഇടവം രാശിക്കാർക്ക് മാറ്റത്തിന് സാധ്യതയുണ്ട്. ബഹുമാനം വർദ്ധിക്കാം. ദേഷ്യം വർദ്ധിക്കാം. റിയൽ എസ്റ്റേറ്റ്, സ്ഥാവര വസ്തുക്കൾ എന്നിവയിൽ നിന്ന് ലാഭത്തിന്റെ സാഹചര്യമുണ്ടാകാം. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. പഠന കാര്യങ്ങളിൽ പുരോഗതിയുണ്ടാവും.
മിഥുനം രാശിക്കാർക്ക് സാമൂഹിക പദവിയിൽ അന്തസ്സ് വർദ്ധിക്കും. മത്സരത്തിൽ വിജയങ്ങൾ കൈവരും. ജോലികളിൽ ചില തടസ്സങ്ങൾ ഉണ്ടാവും. സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടും. നിങ്ങളുടെ കോപം പെട്ടെന്ന് വർദ്ധിക്കാം. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം.
കർക്കിടകം രാശിക്കാരിൽ സംസാരത്തിൽ തീവ്രത ഉണ്ടാവും. ആമാശയം, കാൽ തുടങ്ങിയ പ്രശ്നങ്ങൾ സമ്മർദ്ദത്തിന് കാരണമാകും. സാമ്പത്തിക പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടാകും. അധികാരവും സാമൂഹിക അന്തസ്സും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്
ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിന് സാഹചര്യം ഉണ്ടാകാം. കോപം വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. ജോലിയിൽ മാറ്റത്തിനോ നിങ്ങളുടെ ഉത്തരവാദിത്തത്തിൽ മാറ്റത്തിനോ സാധ്യതയുണ്ട്. മാനസിക സംഘർഷം വർ ദ്ധിക്കാം. പങ്കാളിത്ത പ്രവർത്തനങ്ങളിൽ പുരോഗതിക്ക് സാധ്യത, ജാഗ്രത പുലർത്തണം
കന്നി രാശിക്കാർക്ക് മത്സരപരീക്ഷകളിൽ വിജയിക്കാനാകും. ദൂര യാത്ര ചെലവുകൾ ഉണ്ടാകാം. നേത്ര പ്രശ്നങ്ങൾ സമ്മർദ്ദത്തിന് കാരണമാകും. ദേഷ്യം വർദ്ധിക്കാം. മാനസിക സംഘർഷം മൂലം ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടാകാം. ആഢംബരങ്ങൾക്കുള്ള ചെലവ് വർദ്ധിച്ചേക്കാം.