Rithu Manthra: ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര

Mon, 11 Oct 2021-6:50 pm,

മലയാളത്തിൽ ബിഗ് ബോസ് ഷോ ഏഷ്യാനെറ്റിലും അതുപോലെ ഹോട്ട്സ്റ്റാറിലുമാണ് സംപ്രേക്ഷണം ചെയ്തുവരുന്നത്. നടൻ മോഹൻലാലാണ് മലയാളം ബിഗ് ബോസിന്റെ അവതാരകൻ.  

ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തിൽ നടന്നിട്ടുളളത്. അതിൽ തന്നെ രണ്ട് സീസണുകളിൽ മാത്രമേ വിജയിയെ കണ്ടെത്താൻ പ്രേക്ഷകർക്ക് സാധിച്ചോള്ളൂ. ഒരെണ്ണം കോവിഡ് സാഹചര്യങ്ങൾ കാരണം പാതിവഴിയിൽ നിർത്തിയിരുന്നു. 

ഈ കഴിഞ്ഞ ബിഗ് ബോസ് സീസണിൽ വിജയിയായത് നടൻ മണിക്കുട്ടനായിരുന്നു. ആ സീസണിൽ ആദ്യ ആഴചയിൽ തന്നെ ആരാധകർ ഒരുപാട് പേരെ ലഭിച്ച ഒരാളുണ്ട്.

സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുള്ള ഋതു മന്ത്രയായിരുന്നു ആ താരം. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഋതു അതിമനോഹരമായി പാടുകയും ചെയ്യുമെന്ന് ഷോയിൽ വന്നപ്പോൾ പ്രേക്ഷകർക്ക് മനസിലാവുകയും ചെയ്തു. 

ഷോയുടെ അവസാന ആഴ്ചയിൽ വരെ ഔട്ടാവാതെ നിന്ന താരം ഏഴാം സ്ഥാനം നേടുകയും ചെയ്തു. ഋതുവിന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

 

ഫോട്ടോ ഫാക്ടറി എന്ന ഫോട്ടോഗ്രാഫി ടീമാണ് ഋതുവിന്റെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നാടൻ വേഷത്തിൽ തന്നെ ഗ്ലാമറസ് ലുക്കിലാണ് താരം ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ആരാധകരെ ശരിക്കും അമ്പരിപ്പിക്കുന്ന ലുക്കിലാണ് ഋതു ഈ തവണ എത്തിയിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link