Bigg Boss Malayalam : സാബുമോൻ മുതൽ അഖിൽ മാരാർ വരെ; ബിഗ് ബോസ് മലയാളം ജേതാക്കൾ ഇപ്പോൾ എന്ത് ചെയ്യുന്നു?
മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മാർച്ച് പത്തിന് ബിഗ് ബോസ് മലയാളം ആറാം സീസണിന് തുടക്കമാകും
ഈ കഴിഞ്ഞ അഞ്ച് സീസണുകളിലെ വിജയികളായ താരങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു പരിശോധിക്കാം
സാബുമോൻ അബ്ദുസമദാണ് പ്രഥമ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ജേതാവ്. സാബുമോൻ നിലവിൽ മലയാള സിനിമയിൽ സജീവാണ്. കൂടാതെ മഴവിൽ മനോരമയിൽ ഒരു ചിരി ഇരു ചിരി ബംപർ ചിരിയിലെ ജഡ്ജും കൂടിയാണ്
മണിക്കൂട്ടനാണ് ബിഗ് ബോസ് മലയാളം രണ്ടാം സീസണിന്റെ ജേതാവ്. മണിക്കുട്ടനും ഏതാനും സിനിമകളുമായി സജീവമാണ്. ടൊവീനോ തോമസ് ചിത്രം നടികർ തിലകത്തിലും മണിക്കുട്ടിൻ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ കോവിഡിനെ തുടർന്ന് ജേതാക്കൾ ഇല്ലായിരുന്നു
നാലാം സീസണിന്റെ ജേതാവായ ദിൽഷ പ്രസന്നൻ മലയാളം റിയാലിറ്റി ഷോയുടെ ആദ്യ ടൈറ്റൽ വിന്നറാണ്. സോഷ്യൽ മീഡിയയിൽ ഡാൻസ് വീഡിയോകൾ പങ്കുവെക്കുന്ന താരം അനുപ് മേനോന്റെ ഓ സിൻഡ്രല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു
അഖിൽ മാരാറാണ് അഞ്ചാം സീസണിന്റെ ജേതാവ്. നിലവിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങളിലൂടെ സജീവാണ് അഖിൽ. കൂടാതെ തന്റെ പുതിയ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളാണ് താരമുള്ളത്