Bigg Boss Malayalam : ബിഗ് ബോസ് മലയാളം ആറാം സീസൺ; ആര് നേടും കപ്പ്? മത്സരാർഥികൾ ഇവരൊക്കെയാണ്
ബിഗ് ബോസ് മലയാളം ആറാം സീസണിന് തുടക്കമായിരിക്കുകയാണ്. ഇന്നലെ ഞായറാഴ്ച നടന്ന ഗ്രാൻ ലോഞ്ച് നടൻ മോഹൻലാൽ 19 മത്സരാർഥികളെ വീട്ടിലേക്ക് കയറ്റി വിട്ടിട്ടുണ്ട്.
സിനിമ, സീരിയൽ, സോഷ്യൽ മീഡിയ, ഫിറ്റനെസ് ഉൾപ്പെടെ വിവിധ മേഖലയിൽ നിന്നുള്ള മത്സരാർഥികളാണ് ബിഗ് ബോസ് മലയാളം ആറാം സീസണിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
രണ്ട് സാധാരണക്കാരും ട്രാൻസ് വിഭാഗത്തിൽ ഒരാൾ ഉൾപ്പെടെ 19 പേരാണ് ആദ്യ ദിനത്തിൽ ബിഗ് ബോസ് വീട്ടിൽ പ്രവേശിച്ചിരിക്കുന്നത്. അവർ ആരെല്ലാമാണെന്ന് പരിശോധിക്കാം
ദൃശ്യം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകട്ടിയുടെ മകളായി ശ്രദ്ധേയായ താരമാണ് അൻസിബ ഹസ്സൻ. നിലവിൽ സിനിമയ്ക്കൊപ്പം ദുബായ് ആർജെയായിട്ടും അൻസിബ പ്രവർത്തിക്കുകയാണ്
സെലിബ്രേറ്റി ഫിറ്റ്നെസ് ട്രെയിനറാണ് ജിന്റോ. ജിന്റോ ബോഡിക്രാഫ്റ്റെന്നാണ് അറിയപ്പെടുന്നത്
സോഷ്യൽ മീഡിയ താരമായ ജാസ്മിൻ ജാഫർ ബ്യൂട്ടി ബ്ലോഗറാണ്
ഉപ്പു മുളകും എന്ന ജനപ്രിയ സീരിയൽ താരമാണ് റിഷി എസ് കുമാർ എന്ന മുടിയൻ.
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ് സിജോ ജോൺ
നടനും അവതാരകനും ഗായകനുമാണ് രതീഷ് കുമാർ
ഏഷ്യനെറ്റിലെ സ്വാന്തനം സീരിയൽ ഫെയിം താരമാണ് അപ്സര രത്നാകരൻ
ശരണ്യ ആനന്ദു സീരിയൽ താരമാണ്
സിനിമ നടിയും സീരയിൽ താരവുമാണ് യമുന റാണി
ശ്രീതു കൃഷ്ണനും സീരിയൽ താരമാണ്
ട്രാൻസ് വിഭാഗത്തിൽ നിന്നും ബിഗ് ബോസ് വീട്ടിലേക്കെത്തിയ താരമാണ് ജാൻമണി ദാസ്. അസം സ്വദേശിയായ ജാൻമണി ഒരു സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ്
വെയിൽ എന്ന സിനിമയിലൂടെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ താരമാണ് ശ്രരേഖ രാജഗോപാൽ.
ടാറ്റു ആർട്ടിസ്റ്റാണ് അസി റോക്കി.
സിനിമ താരമാണ് ഗബ്രി ജോസ്
ഭ്രമരം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം സഹതാരമായി എത്തിയ നടനാണ് സുരേഷ് മേനോൻ. മുംബൈ മലയാളിയാണ്. സ്വദേശം പാലക്കാട്
2020 മിസ്റ്റർ കേരളയാണ് അർജുൻ ശ്യം. കോട്ടയം സ്വദേശിയായ അർജുൻ മോഡലും കൂടിയാണ്
മറ്റൊരു സോഷ്യൽ മീഡിയ താരമാണ് നോറ മസ്ക്കാൻ
ബിഗ് ബോസ് ആറാം സീസണിലെ കോമണഴ്സ് വിഭാഗത്തിലെ മത്സരാർഥിയാണ് റെസ്മിൻ ഭായി. എറണാകുളം സെന്റ് തെരേസാസ് കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനറാണ് റെസ്മിൻ
ബിഗ് ബോസ് ആറാം സീസണിലെ കോമണഴ്സ് വിഭാഗത്തിലെ രണ്ടാമത്തെ മത്സരാർഥിയാണ് നിഹാന. എറണാകുളം കോതമംഗലം സ്വദേശിനിയാണ് നിഹാന