Super Blue Moon 2023: സൂപ്പര്‍ ബ്ലൂ മൂണ്‍ ഇന്ന് രാത്രിയില്‍ ദൃശ്യമാകും, ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ചന്ദ്രനെ എപ്പോള്‍ കാണാം?
ആകാശത്ത് അത്ഭുത ദൃശ്യം
എല്ലാ വാന നിരീക്ഷകര്‍ക്കും ഈ അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുകയാണ്. ആകാശത്ത് സംഭവിക്കുന്ന വളരെ അപൂര്‍വ്വമായ ഈ ചാന്ദ്ര സംഭവം 9 വര്‍ഷത്തിനുശേഷം സംഭവിക്കുന്നതാണ്. ഈ ദൃശ്യം ഇനി ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ സംഭവിക്കൂ...
എന്താണ് ബ്ലൂ മൂണ്‍?
ഒരു കലണ്ടർ മാസത്തിലെ രണ്ടാമത്തെ പൂർണചന്ദ്രനെയാണ് ബ്ലൂ മൂൺ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബ്ലൂ മൂണ്‍ എന്ന് വിളിയ്ക്കുന്നു എങ്കിലും ചന്ദ്രന്‍ നീല നിറത്തില്‍ അല്ല കാണപ്പെടുന്നത്. ചന്ദ്രന്‍ കടുത്ത ഓറഞ്ച് നിറത്തിലാവും കാണപ്പെടുക. അതായത്, സാധാരണഗതിയിൽ, ഏകദേശം 30 ദിവസത്തിലൊരിക്കൽ ഒരു പൂർണ്ണ ചന്ദ്രനെ കാണുവാന്‍ സാധിക്കും. അതായത് മാസത്തില്‍ ഒന്ന്. എന്നാല്‍ ചില മാസങ്ങളില്‍ മാസത്തില്‍ രണ്ട് പൗർണ്ണമികൾ ഉണ്ടാകുമ്പോൾ രണ്ടാമത് കാണപ്പെടുന്ന ചന്ദ്രനെയാണ് ബ്ലൂ മൂണ്‍ എന്ന് വിളിയ്ക്കുന്നത്.
ആഗസ്റ്റ് 30 ന് കാണപ്പെടുന്ന പൂര്‍ണ്ണ ചന്ദ്രന്‍ സൂപ്പർ ബ്ലൂ മൂണ്‍ എന്നറിയപ്പെടാന്‍ കാരണം എന്താണ്?
ഒരു മാസത്തിലെ രണ്ടാമത്തെ പൂര്‍ണ്ണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് വിളിയ്ക്കുന്നത്. ചന്ദ്രന്‍റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെ പൂര്‍ണ്ണ ചന്ദ്രനെയാണ് സൂപ്പർ ബ്ലൂ മൂൺ എന്ന് സൂചിപ്പിക്കുന്നത്. ഈ ചന്ദ്രന്‍ താരമ്യേന അൽപ്പം കൂടുതല്‍ വലിപ്പത്തിലും കൂടുതല്‍ തിളക്കത്തോടെയും കാണുവാന്‍ സാധിക്കും..!! അതായത്, സൂപ്പർ മൂണുകൾ 40% അധികം വലിപ്പത്തിലും 30% കൂടുതൽ പ്രകാശമുള്ളതുമായി കാണപ്പെടുന്നു. ഇതാണ് സൂപ്പർ മൂണിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
സൂപ്പർമൂൺ എപ്പോൾ, കാണുവാന്‍ സാധിക്കും?
പൂർണ്ണചന്ദ്രനെ മികച്ച രീതിയിൽ കാണുന്നതിന്, സന്ധ്യാസമയത്ത് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ വാനം നിരീക്ഷിക്കാം. എന്നാല്‍, സൂപ്പർ ബ്ലൂ മൂൺ 2023 ഓഗസ്റ്റ് 30-ന്, കൃത്യമായി രാത്രി 8:37-ന് അതിന്‍റെ ഏറ്റവും ഉയർന്ന തെളിച്ചത്തിൽ എത്തും. ഇതാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം.
രാത്രിയില്‍ ശനി ഗ്രഹവും കാണുവാന്‍ സാധിക്കും
നാസയുടെ അഭിപ്രായത്തിൽ, 2023 ആഗസ്റ്റ് 30 ബുധനാഴ്ച വൈകുന്നേരം സൂപ്പര്‍ മൂണിനോപ്പം ശനി ഗ്രഹവും ദൃശ്യമാകും.