Actors Tax | ഇന്ത്യയിൽ ഈ നടൻമാർ നൽകുന്ന കോടികളെ കുറിച്ച് അറിയുമോ? ഇതാണ് കണക്ക്
2017-ൽ, ഫോർബ്‌സിന്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് അക്ഷയ് കുമാർ. പ്രതിവർഷം ശരാശരി 486 കോടി രൂപയാണ് അക്ഷയ് കുമാർ സമ്പാദിക്കുന്നത്. സർക്കാരിന് ആദായനികുതിയായി കൊടുക്കുന്നത് 29.5 കോടി.
2018 ഫോർബ്സ് പട്ടികയിൽ രജനികാന്തിന് 14-ാം സ്ഥാനമാണ് ലഭിച്ചത്. നടന്റെ ആസ്തി ഏകദേശം 400 കോടി രൂപയാണ്. ചെന്നൈയിലെ പോയസ് ഗാർഡനിലെ താരത്തിൻറെ ബംഗ്ലാവിൻറെ മൂല്യം 35 കോടി രൂപയാണ് 29.5 കോടിയാണ് താരം ടാക്സായി നൽകിയതെന്നാണ് റിപ്പോർട്ട്.
ബോളിവുഡിലെ ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാളാണ് അമിതാഭ് ബച്ചൻ.ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളാണ് അദ്ദേഹം. 2017ൽ അദ്ദേഹം ആദായനികുതി ഇനത്തിൽ 70 കോടിയോളം രൂപ അടച്ചു.അമിതാഭ് ബച്ചന്റെ ആസ്തി 3,396 കോടി രൂപയാണ്.
സൽമാൻ 2017 ൽ 44 കോടി നികുതി അടച്ചതായി റിപ്പോർട്ടുകൾ ഉണ്ട്, അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 2900 കോടി രൂപയാണെന്ന് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.
ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ഹൃത്വിക് റോഷൻ. . 2018-19 വർഷത്തിൽ അദ്ദേഹം ഏകദേശം 25.5 കോടി നികുതിയായി അടച്ചെന്നാണ് കണക്കുകൾ.