Bipasha Basu Maternity Photoshoot: കറുത്ത സുതാര്യമായ വസ്ത്രത്തില്‍ ബിപാഷ ബസു,മെറ്റേണിറ്റി ഫോട്ടോസ് വൈറല്‍
അടുത്തിടെ ദമ്പതികൾ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ട്യൂബ് ബികിനി, ഒപ്പം സുതാര്യമായ കറുത്ത ഡ്രസും അണിഞ്ഞിരുന്ന ബിപാഷ ഏറെ സുന്ദരിയായി കാണപ്പെട്ടു.
ബിപാഷയുടെ മെറ്റേണിറ്റി ഫോട്ടോകള്‍ക്ക് വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍ താരം തന്നെ മറുപടിയുമായി എത്തി.
താൻ ഒരു ബോഡി പോസിറ്റീവ് വ്യക്തിയാണെന്നും സ്വന്തം ശരീരത്തെ ഏറെ സ്നേഹിക്കുന്നുവെന്നും പറഞ്ഞു.
താരപരിവേഷമില്ലാത്ത കുടുംബത്തില്‍നിന്നും ബോളിവുഡിലെത്തിയ ബിപാഷ ബസുവിന്‍റെ യാത്ര അത്ഭുതാവഹമായിരുന്നു. നിരവധി ചിത്രങ്ങളില്‍ മനം മയക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിപാഷ വിവാഹത്തോടെ സിനിമാ ലോകത്തുനിന്നും അകന്നു നില്‍ക്കുകയായിരുന്നു.
2015 ലാണ് ബിപാഷയും കരൺ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി, 2016 ല്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു.