Ants and Luck: നിങ്ങളുടെ വീട്ടില്‍ കറുത്ത ഉറുമ്പുകള്‍ ഉണ്ടോ? ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും..!!
സമുദ്ര ശാസ്ത്രത്തിൽ, ഉറുമ്പുകളുടെ നടത്തത്തിന്‍റെ വേഗത മുതൽ അവയുടെ നിറം വരെ മനസിലാക്കി ഒരു വ്യക്തിയുടെ ഭാവിയും ഭാഗ്യവും മനസിലാക്കാം. ഒരു വ്യക്തിയുടെ വിധിയെക്കുറിച്ച് അവ സൂചന നല്‍കുന്നു. ഉറുമ്പുകളുമായി ബന്ധപ്പെട്ട ഈ അടയാളങ്ങൾ ഒരു വ്യക്തി മനസ്സിലാക്കുകയാണ് എങ്കില്‍ ഉറുമ്പുകളുടെ ചലനവും അവ പുറപ്പെടുന്ന ദിശയും നോക്കി ശുഭ അശുഭ കാര്യങ്ങള്‍ മനസിലാക്കാം.
ഉറുമ്പുകള്‍ക്ക് മാവ്, അരി,പഞ്ചസാര മുതലായ ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ നൽകിയാൽ അതിന്‍റെ ഫലം തീർച്ചയായും നിങ്ങൾക്ക് ലഭിക്കും. ശർക്കരയും പഞ്ചസാരയും മധുരപലഹാരങ്ങളും കറുത്ത ഉറുമ്പിന് നല്‍കിയാല്‍ നിങ്ങൾക്ക് ജീവിതത്തില്‍ അത്ഭുതകരമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഈ മധുരമുള്ള വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് ഉറുമ്പിന് നല്‍കിയാല്‍ നിങ്ങള്‍ക്ക് അതിന്‍റെ ഫലം ഉടനടി ലഭിക്കും, നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂർത്തീകരിക്കാൻ തുടങ്ങും.
വീട്ടിലോ ജോലിസ്ഥലത്തോ നിങ്ങൾ കറുത്ത ഉറുമ്പുകളെ കണ്ടാൽ, പണം വരാൻ പോകുന്നുവെന്ന് മനസ്സിലാക്കുക. ഒരു വ്യക്തിക്ക് ഒരു പുതിയ ജോലി ലഭിക്കാം അല്ലെങ്കിൽ ഒരു പുതിയ ബിസിനസ്സ് തുടങ്ങാം. വീട്ടിൽ കറുത്ത ഉറുമ്പുകളുടെ എണ്ണം കൂടുതലാണെങ്കിൽ അത് അശുഭമാണെന്നുകൂടി മനസ്സിലാക്കുക
എന്നാല്‍, ചുവന്ന ഉറുമ്പ് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ശത്രുക്കളുടെ വർദ്ധനവിന് കാരണമാകുന്നതായി പറയപ്പെടുന്നു. കൂടാതെ, രോഗങ്ങള്‍ക്കും ഇത് കാരണമാണെന്നു പറയപ്പെടുന്നു. എന്നിരുന്നാലും, ഇതിനെ അവഗണിക്കരുത് എന്നാണ് പറയപ്പെടുന്നത്. ചുവന്ന ഉറുമ്പിനും ഭക്ഷണം നല്‍കുന്നത് പുണ്യമായി കരുതപ്പെടുന്നു. ചുവന്ന ഉറുമ്പിന് നെല്ല്, ഉപ്പ് അല്ലെങ്കിൽ പുളി എന്നിവ നല്‍കുക. അത് ശത്രുതയുടെയും രോഗത്തിന്‍റെയും ആധിക്യം കുറയ്ക്കും.