International Yoga Day 2022: പ്രായം കൂടുന്തോറും ചെറുപ്പം.. യോഗയെ ഗ്ലാമറസ് ആക്കിയ ബോളിവുഡ് സുന്ദരികൾ

Tue, 21 Jun 2022-9:51 am,

മലൈകയുടെ ഹോട്ട് ലൂക്കിന്റെയും യുവത്വത്തിന്റെയും രഹസ്യം മറ്റൊന്നുമല്ല യോഗയാണ്. മാത്രമല്ല മലൈകയ്ക്ക് ഇതിനായി യോഗ സ്റ്റുഡിയോ തന്നെയുണ്ട്. എത്ര ക്ഷീണിച്ചാലും മലൈക തന്റെ ദിനചര്യയിൽ നിന്നും യോഗ ഉപേക്ഷിക്കാറില്ല.

ശിൽപയുടെ ഹോട്ട് ഫിഗർ ഇഷ്ടമില്ലാത്തവർ ആരാ.  ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യം മനസിലാക്കാൻ താരം നിരവധി വീഡിയോകൾ യൂട്യൂബിൽ പങ്കുവെച്ചിട്ടുമുണ്ട്.

കരീന കപൂർ ആദ്യമായി ഗർഭിണി ആയ സമയത്ത് ഒരു വ്യക്തിയുടെ ജീവിതത്തിൽ യോഗ എത്ര പ്രധാനമാണെന്ന് അവർ ലോകത്തോട് തന്നെ പറഞ്ഞിരുന്നു.  ഇന്നും സ്വന്തം ഫിറ്റ്നസ് നിലനിർത്താൻ കരീന യോഗ ചെയ്യാറുണ്ട്.

ബോളിവുഡിലെ ഫിറ്റ്നസ് നടിമാരിൽ ഒരാളാണ് ജാക്വലിൻ ഫെർണാണ്ടസ്. അവരുടെ ഈ ബോഡിയുടെ രഹസ്യം യോഗ തന്നെയാണ്. ജാക്വലിൻ യോഗയുടെ വലിയ ആരാധികയാണ് അതിനുള്ള തെളിവ് അവളുടെ സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് കാണാൻ കഴിയും.

സുസ്മിത യോഗ ചെയ്യുന്നതിനിടയിലുള്ള തന്റെ ചിത്രങ്ങളും വീഡിയോകളും പലപ്[പലപ്പോഴും തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സുസ്മിതയുടെ ജീവിതത്തിൽ യോഗയ്ക്ക് വളരെ പ്രാധാന്യമുണ്ട്.  അതുകൊണ്ടുതന്നെ ദിനവും യോഗ ചെയ്യാൻ താരം മറക്കില്ല.  ഇതുതന്നെയാണ്  ഈ പ്രായത്തിലും താരത്തിന്റെ മുഖത്തെ പ്രസരിപ്പിന്റെ കാരണം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link