കോവിഡ് 19 രണ്ടാം തരംഗം മൂലം മാറ്റി വെച്ച സിനിമകൾ ഏതൊക്കെ?
കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ബോളിവുഡിലെ നിരവധി താരങ്ങൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ നിരവധി സിനിമകളുടെ റിലീസും മാറ്റി വെച്ചു. ലോക് ഡൗൺ, സിനിമ തീയേറ്ററുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നിവയൊക്കെയാണ് റിലീസ് മാറ്റി വെക്കാൻ കാരണം. ഏതൊക്കെ സിനിമകളുടെ റിലീസ് ആണ് മാറ്റി വെച്ചതെന്ന് നോക്കാം.
അക്ഷയ് കുമാർ നായകനാകുന്ന സൂര്യവൻഷി ആദ്യം 2020 വർഷത്തെ ഈദിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് അത് ഈ വർഷം ഏപ്രിൽ 30 ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോവിഡ് 19 രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് റിലീസ് വീണ്ടും നീട്ടി വെച്ചു.
റാണാ ദഗ്ഗുബാട്ടി ചിത്രമായ ഹാതി മേരെ സാത്തിയുടെ റിലീസും കോവിഡ് രോഗവ്യാപനം രൂക്ഷമായാത്തതിനെ തുടർന്ന് മാറ്റി വെച്ചു.
അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചേഹരേ ഏപ്രിൽ 9 നായിരുന്നു റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും റിലീസിംഗ് തീയതി മാറ്റി വെച്ചു.
യഷ് രാജ് ഫിലിംസ് നിർമ്മിച്ച് സൈഫ് അലി ഖാനും റാണി മുഖർജിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി ഇനിയും തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് 2020 സെപ്റ്റംബറിൽ പൂർത്തിയായിരുന്നു.