Bombay Blood Group: 10,000ൽ ഒരാൾക്ക്, സൂക്ഷിക്കാനാവുക 40 ദിവസത്തേക്ക് മാത്രം; ബോംബെ രക്ത​ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ?

Mon, 02 Dec 2024-5:10 pm,

ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 179 പേർക്കാണ് ബോംബെ ​ഗ്രൂപ്പ് ഉള്ളത്. 40 ദിവസത്തേക്ക് മാത്രമേ സ്റ്റോ‍ർ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നതും ബോംബെ രക്തഗ്രൂപ്പിന്റെ പ്രത്യേകതയാണ്.

 

1952ൽ മുംബൈയിൽ ഡോ. ഭെൻഡേയാണ് ഈ രക്ത​​ഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. 

മ​ഹാരാഷ്ട്രയിലും അതിനോട് ചേർന്ന കർണാടകയുടെ ചില പ്രദേശങ്ങളിലൂമാണ് ബോംബെ ഓ പോസിറ്റീവ് രക്തം കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ബോംബെ ​ഗ്രൂപ്പ് എന്ന പേര് വന്നത്.

സാധാരണയുള്ള എ, ബി, ഒ​ ​ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ 'എച്ച്' (ഒ) ആന്റിജൻ ഇല്ലാത്ത അപൂർവ രക്ത​ഗ്രൂപ്പാണിത്. ഒ ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു എൻസൈമിന്റെ അഭാവമാണ് ഈ രക്ത​ഗ്രൂപ്പിന് കാരണം. 

​ഗ്രൂപ്പ് നിർണയിക്കാനുള്ള പരിശോധനകളിൽ ഇത്തരക്കാരുടെ രക്തം 'ഒ' ​ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്നാണ് രേഖപ്പടുത്തുന്നത്.

ഈ ​ഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റ് ഏബിഓ ​ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് നൽകാനോ കഴിയുകയില്ല. 

രാജ്യ വ്യാപകമായി ഈ ഗ്രൂപ്പിലുള്ളവരെ കണ്ടെത്താന്‍ സങ്കല്‍പ്പ് ഇന്ത്യാ ഫൗണ്ടേഷന്‍ ബോംബെ ബ്ലഡ് ഗ്രൂപ്പ് കമ്യൂണിറ്റി രൂപവത്കരിച്ചിട്ടുണ്ട്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link