Bone Health: എല്ലിന്റെ ആരോഗ്യം കുറയുന്നോ! ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

Mon, 06 Jan 2025-1:48 pm,

ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ എല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ നിങ്ങളുടെ എല്ലിന്റെ ആരോഗ്യം കുറയുന്നുവെന്നതിന്റെ പ്രധാന ലക്ഷണങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്. 

എല്ലുപൊട്ടല്‍: ചെറിയ വീഴ്ചകളില്‍ നിന്ന് വരെ എല്ലിന് പൊട്ടലുണ്ടാകുന്ന അവസ്ഥയെ നിസാരമായി തള്ളിക്കളയരുത്. നിങ്ങളുടെ എല്ലിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചന കൂടിയാണിത്.

സന്ധിവേദന: ഇടുപ്പെല്ല്, മുട്ട് എന്നീ ഭാഗങ്ങളില്‍ സ്ഥിരമായി വേദനയുണ്ടാകുന്നത് തള്ളിക്കളയരുത്. നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെപ്പറ്റി ശരീരം നല്‍കുന്ന മുന്നറിയിപ്പാണിത്. 

 

ഉയരം കുറയുക: എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗത്തിന്റെ ഫലമായി നിങ്ങളുടെ ഉയരം കുറയാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ഉയരം കുറയുന്നത് എല്ലുകളുടെ ആരോഗ്യം കുറയുന്നുവെന്നതിന്റെ ലക്ഷണമാണ്.

ശരീരത്തിന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റം: ഇത് എല്ലുകളുടെ ആരോഗ്യം കുറയുന്നതിന്റെ ഭാഗമായാണ് ഉണ്ടാകുന്നത്. മുതുക് വളയുക, തോളെല്ലിന്റെ ആകൃതിയില്‍ വ്യത്യാസം വരിക, എന്നീ ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയരുത്. 

സ്ഥിരമായ നടുവേദന: എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നടുവേദനയ്ക്കും കാരണമാകും. ഓസ്റ്റിയോപൊറോസിസ്, ഡിസ്‌ക് പ്രശ്‌നങ്ങള്‍ എന്നിവ മൂലവും നടുവേദന ഉണ്ടാകും. 

നീരുവെയ്ക്കല്‍: സന്ധിയിലും മറ്റും വേദനയും നീരുവെയ്ക്കലും ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link