Astrology: സുഹൃത്തുക്കളെ പ്രീതിപ്പെടുത്താൻ ധാരാളം പണം ചെലവഴിക്കുന്നവരാണ് ഈ രാശിക്കാർ
കർക്കടകം - ജ്യോതിഷത്തിൽ, രാശി പ്രകാരം കർക്കടകത്തെ നാലാമത്തെ രാശിയായാണ് കണക്കാക്കുന്നത്. കർക്കടകം രാശിയുടെ അധിപൻ ചന്ദ്രനാണ്. ചന്ദ്രൻ മനസ്സിന്റെ ഘടകമാണെന്ന് പറയപ്പെടുന്നു. ഒപ്പം ചന്ദ്രന്റെ സ്വഭാവം ചഞ്ചലമായും കണക്കാക്കപ്പെടുന്നു. കർക്കടക രാശിക്കാരുടെ ജാതകത്തിൽ, ചന്ദ്രനെ രാഹു അല്ലെങ്കിൽ കേതു ബാധിക്കുമ്പോൾ, ജാതകത്തിന്റെ 12-ാം ഭാവവുമായി ബന്ധമുണ്ടെങ്കിൽ, ഈ രാശിയിലെ വ്യക്തി ധാരാളം പണം ചെലവഴിക്കാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. അത്തരം ആളുകൾക്ക് ധാരാളം സുഹൃത്തുക്കളുമുണ്ടായിരിക്കും. അവരുമായി സമയം ചെലവഴിക്കുന്നത് ആസ്വദിക്കുന്നവരാണ് ഇവർ. സുഹൃത്തുക്കളെ പ്രീതിപ്പെടുത്താൻ അവർ പണം ധാരാളമായി ചെലവാക്കും. പലപ്പോഴും ഇവരുടെ ഈ ശീലത്തെ ദുരുപയോഗപ്പെടുത്തവരുമുണ്ട്.
കുംഭം - കുംഭം രാശിയുടെ അധിപൻ ശനി ദേവനാണ്. ശനി ചന്ദ്രനുമായോ രാഹു-കേതുവുമായോ സമ്പർക്കം പുലർത്തുമ്പോൾ അത്തരം ആളുകൾ വളരെ ഉത്സാഹികളാകും. ജാതകത്തിന്റെ 12-ാം ഭാവം, ചെലവ് ഘടകമായി കണക്കാക്കപ്പെടുന്നു. ഈ ജാതകത്തിന് ദോഷം വരുമ്പോൾ അല്ലെങ്കിൽ ശുക്രൻ ഇവിടെ നിലകൊള്ളുമ്പോൾ പണം ചെലവഴിക്കുന്ന കാര്യത്തിൽ ഇക്കൂട്ടർ അശ്രദ്ധരാകും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് അവർ. സുഹൃത്തുക്കളുമായി പാർട്ടി, യാത്ര, ഷോപ്പിംഗ് എന്നിവ നടത്തും. അവർ ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവരാണ്.