Tourist Spots In Kerala: കേരളത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 8 വിനോദ സഞ്ചാര കേന്ദ്രങ്ങൾ

Wed, 24 Jul 2024-9:54 pm,

തിരുവനന്തപുരം: കേരളത്തിൻ്റെ തലസ്ഥാനമാണ് തിരുവനന്തപുരം. ഇവിടെ ബീച്ചുകളും മൃഗശാലയും പരമ്പരാഗത വാസ്തുവിദ്യയുമെല്ലാം ആസ്വദിക്കാൻ കഴിയും. വിതുരയ്ക്ക് സമീപമുള്ള പൊന്മുടി ആരുടെയും മനം മയക്കും.   

ഇടുക്കി: കേരളത്തിലെ അതിമനോഹരമായ കാഴ്ചകളുടെ കലവറയാണ് ഇടുക്കി ഒളിച്ച് വെച്ചിരിക്കുന്നത്. നദികൾ, അണക്കെട്ടുകൾ, തേയില തോട്ടങ്ങൾ, കോടമഞ്ഞ് എന്നിവ ഇടുക്കിയെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നു. 

വാഗമൺ: കോട്ടയം, ഇടുക്കി ജില്ലകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന മലയോര മേഖലയാണ് വാഗമൺ. ഇവിടെ പച്ചപ്പ് നിറഞ്ഞ വനങ്ങളും നദികളും തേയില തോട്ടങ്ങളും വെള്ളച്ചാട്ടവുമൊക്കെ ആസ്വദിക്കാം.

വയനാട്: കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് വയനാട്. മലനിരകളും നദികളും മഞ്ഞുമൂടിയ പ്രദേശങ്ങളും എല്ലാം ഒത്തുചേ‍ർന്ന മനോഹരമായ സ്ഥലമാണിത്. സുഗന്ധവ്യഞ്ജനങ്ങളും തേയിലത്തോട്ടങ്ങളും പ്രദേശത്തുടനീളം വ്യാപിച്ചുകിടക്കുന്നു.   

 

വർക്കല: തീരദേശ മേഖലയായ വർക്കല എല്ലാത്തരം ആഘോഷങ്ങൾക്കും അനുയോജ്യമായ സ്ഥലമാണ്. കേരളത്തിൻ്റെ ഗോവ എന്നാണ് മലയാളികൾ വർക്കലയെ വിശേഷിപ്പിക്കുന്നത്. 

കൊച്ചി: അറബിക്കടലിൻ്റെ തീരത്തുള്ള അതിമനോഹരമായ നഗരമാണ് കൊച്ചി. മ്യൂസിയങ്ങളും കൊട്ടാരങ്ങളും കോട്ടകളും ഇവിടെ ധാരാളമുണ്ട്. വിവിധ സാംസ്കാരിക അടയാളങ്ങളുള്ള നഗരം കൂടിയാണിത്.  

പാലക്കാട്: പുരാതന കോട്ടകളും വിനോദസഞ്ചാര കേന്ദ്രങ്ങളും മ്യൂസിയങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് പാലക്കാട്. പച്ച പുതച്ച നെൽപ്പാടങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടെയുണ്ട്. 

കുമരകം: കോട്ടയത്തെ വേമ്പനാട്ടുകായലിനോട് ചേ‍ർന്നുള്ള ഒരു ഗ്രാമമാണ് കുമരകം. മത്സ്യബന്ധനവും ബോട്ടിങ്ങുമെല്ലാം ആസ്വദിക്കാൻ കുമരകം അടിപൊളിയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link