Budh Asta 2024: ബുധന്‍റെ അസ്തമയം 3 രാശിക്കാര്‍ക്ക് ഭാഗ്യോദയം!! സാമ്പത്തിക നേട്ടം, വിജയം ഉറപ്പ്
ഏപ്രിൽ 4, വ്യാഴാഴ്ച, ബുധൻ അസ്തമിച്ചു. ഏപ്രിൽ 2 ന് വക്ര ഗതിയില്‍ സഞ്ചരിച്ച ബുധന്‍ ഏപ്രില്‍ 4 ന് മേടരാശിയിൽ അസ്തമിച്ചിരിയ്ക്കുകയാണ്. ബുധൻ വക്രഗതിയ്ക്ക് ശേഷം അസ്തമിക്കുന്നത് എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. വരുന്ന ഏപ്രിൽ 9 ന് ബുധൻ മീനം രാശിയിൽ സംക്രമിക്കും.
ഇത്തരത്തില്‍ ഒരാഴ്ചയ്ക്കുള്ളിൽ ബുധന്‍റെ സ്ഥാനം മൂന്ന് തവണ മാറുന്നത് ഒരു വലിയ ജ്യോതിഷ സംഭവമായാണ് കണക്കാക്കുന്നത്. വക്ര ഗതിയില്‍ സഞ്ചരിച്ച ബുധൻ മേടം രാശിയിൽ അസ്തമിക്കുകയും തുടർന്ന് മീനം രാശിയിൽ സംക്രമിക്കുകയും ചെയ്യുന്നത് ചില രാശിക്കാര്‍ക്ക് വലിയ സൗഭാഗ്യമാണ് നല്‍കുക. ബുധന്‍റെ അസ്തമയവും സംക്രമണവും ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം നല്‍കുക എന്ന് നോക്കാം.
മിഥുനം രാശി (Gemini Zodiac Sign)
മിഥുനം രാശിക്കാർക്ക് ബുധന്‍റെ അസ്തമയം ഗുണം നൽകും. മിഥുന രാശിയുടെ അധിപൻ ബുധനാണ്. ഇത്തരക്കാർക്ക് സ്വത്ത് സംബന്ധമായ നേട്ടങ്ങള്‍ ലഭിക്കും. സ്ഥലം വാങ്ങാനും കെട്ടിടം വാങ്ങാനും സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. ബിസിനസുകാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധ്യത. തർക്കവിഷയങ്ങളില്‍ വിജയം നേടും, പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. വ്യക്തിജീവിതത്തിൽ സന്തോഷം ഉണ്ടാകും.
കന്നി രാശി (Virgo Zodiac Sign)
ബുധന്‍റെ അസ്തമയം കന്നി രാശിക്കാർക്ക് വളരെ നല്ല സമയം നല്‍കും. ഏപ്രില്‍ മാസത്തില്‍ ഈ രാശിക്കാര്‍ ചില വലിയ നേട്ടങ്ങൾ കൈയടക്കാം. കരിയറുമായി ബന്ധപ്പെട്ട നല്ല വാർത്തകളോ വലിയ അവസരമോ ഈ രാശിക്കാരെ കാത്തിരിയ്ക്കുന്നു, ഈ രാശിക്കാര്‍ തങ്ങളുടെ ബിസിനസ് വിപുലീകരിക്കും. ജോലിക്കാർക്ക് പ്രമോഷനും ശമ്പള വർദ്ധനവും ലഭിക്കും. ഒന്നിലധികം സ്രോതസുകളിൽ നിന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ബന്ധങ്ങളിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണകൾ നീങ്ങും.
മീനം രാശി (Pisces Zodiac Sign)
മീനം രാശിക്കാർക്ക് ബുധന്‍റെ അസ്തമയവും സംക്രമണവും വളരെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കും. പുതിയ ജോലിയും പ്രമോഷനും ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്. സാമ്പത്തിക പുരോഗതി ഉണ്ടാകും. നിങ്ങളുടെ ജോലിയിൽ വന്നിരുന്ന തടസങ്ങൾ ഇപ്പോൾ നീങ്ങുകയും ജോലികള്‍ വേഗത്തിൽ പൂർത്തിയാകുകയും ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. നിങ്ങൾക്ക് വളരെ സന്തോഷം തോന്നുന്ന സമയമാണ് വരാന്‍ പോകുന്നത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)