Budh Gochar 2024: ഈ രാശിക്കാർക്ക് നവംബറിൽ രാജയോഗം; സമ്പത്തിനാൽ മൂടും, ഇവർക്കിനി ഭാഗ്യകാലം
ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശിമാറ്റം നടത്തുന്നു. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു. ചില രാശിക്കാർക്ക് ഭാഗ്യവും ചില രാശിക്കാർക്ക് മോശം കാര്യങ്ങളും സംഭവിക്കുന്നു. ബുധൻ രാഹുവിൽ പ്രവേശിക്കുന്നത് ഏതെല്ലാം രാശിക്കാർക്ക് ഭാഗ്യം നൽകുമെന്ന് അറിയാം.
ബുധൻ ജീവിതത്തിൻറെ വിവിധ മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ്. അതിനാൽ ബുധ സംക്രമണം നിരവധി നേട്ടങ്ങൾ നൽകുന്നു.
കന്നി (Virgo): കന്നി രാശിക്കാർക്ക് കരിയറിൽ ഉയർച്ചയുണ്ടാകും. ശമ്പള വർധനവുണ്ടാകും. വ്യക്തിജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.ആരോഗ്യം മികച്ചതാകും.
മിഥുനം (Gemini): ബുധൻ അധിപനായുള്ള മിഥുന രാശിക്കാർക്കും ഇത് നേട്ടങ്ങളുടെ കാലമാണ്. തൊഴിലിൽ വലിയ വളർച്ചയുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ദാമ്പത്യ ബന്ധം ഊഷ്മളമാകും. വ്യക്തിബന്ധങ്ങൾ മികച്ചതാകും.
തുലാം (Libra): തുലാം രാശിക്കാർക്ക് സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും വർധിക്കും. ബിസിനസിൽ നേട്ടം ഉണ്ടാകും. സമ്പത്ത് വർധിക്കും. ഓഹരിവിപണിയിൽ നിക്ഷേപം നടത്തിയിരിക്കുന്നവർക്ക് വലിയ ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)