Bhadra Rajayoga: ബുധൻ സ്വരാശിയിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 6 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ!
![Bhadra yoga On June](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/05/25/270174-budh-gochar-naya.jpg)
Budh Gochar: ബുധൻ ജൂണിൽ മിഥുന രാശിയിൽ സംക്രമിക്കുകയും അതിലൂടെ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ഈ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് അറിയാം.
![Budh Gochar On June](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/05/25/270172-budhaditya-yoga-naya.jpg)
Bhadra Mahapurush Rajayoga: ജ്യോതിഷ പ്രകാരം ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്. മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധൻ. ബുദ്ധി, തൊഴിൽ, സംസാരം, സൗഹൃദം, തൊഴിൽ, ബിസിനസ് തുടങ്ങിയവയുടെ കാരകനുമാണ്.
![Bhadra Mahapurush Rajayoga Imapct](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/05/25/270171-budh-vakri-april.jpg)
ജൂൺ 14 ന് ബുധൻ സ്വരാശിയായ മിഥുന രാശിയിൽ സംക്രമിക്കുകയും അതിലൂടെ ഭദ്ര മഹാപുരുഷ് രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 6 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.
ഇവർക്ക് മിഥുന രാശിയിലെ ബുധ സംക്രമണം ശരിക്കും ഒരു അനുഗ്രഹമായിരിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം:-
മേടം (Aries): മേട രാശിക്കാർക്ക് ഈ രാജയോഗം വളരെ അനുകൂലമായിരിക്കും. സമൂഹത്തിൽ ബഹുമാനം ആദരവും വർദ്ധിക്കും, ധൈര്യവും ക്ഷമയും വർദ്ധിക്കും, സ്ഥാനക്കയറ്റം ലഭിച്ചേക്കാം, ബിസിനസ്സിലും ലാഭം ഉണ്ടാകും, ഈ സമയത്ത് നിങ്ങൾ പല സുപ്രധാന തീരുമാനങ്ങളും എടുക്കും, ആരോഗ്യത്തിലും പുരോഗതിയുണ്ടാകും.
ഇടവം (Taurus): ഈ കാലയളവിൽ ഇടവ രാശിക്കാരുടെ കുടുംബത്തിൽ നിരവധി ഐശ്വര്യങ്ങൾ വന്നുചേരും. ഭൂമി, വാഹനം, വസ്തുവകകൾ തുടങ്ങിയവ വാങ്ങാൻ സാധ്യത, ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് ലാഭമുണ്ടാകും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മിഥുനം (Gemini): ഈ രാശിക്കാർക്കും ഭദ്ര മഹാപുരുഷ രാജയോഗം വളരെയധികം ശുഭകരമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത, വിദ്യാർത്ഥികൾക്ക് നല്ല ഫലം ലഭിക്കും.
കന്നി (Virgo): ഈ രാശിക്കാർക്ക് ബുധൻ്റെ ഈ സംക്രമം ശുഭകരമായിരിക്കും. ഈ സമയം ഇവർക്ക് വിജയസാധ്യതകളുണ്ട്, സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു വലിയ പ്രോജക്റ്റ് ലഭിച്ചേക്കാം, കുടുംബവുമായുള്ള ബന്ധം നല്ലതായിരിക്കും, ആത്മീയതയോടുള്ള ചായ്‌വ് വർദ്ധിക്കും.
തുലാം (Libra): ഈ രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യം തെളിയും, ഒരു യാത്ര പോകാൻ സാധ്യതയുണ്ട്, കരിയറിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം, കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും, സാമ്പത്തിക നേട്ടത്തിന് സാധ്യത.
ധനു (Sagittarius): ഇവർക്കും ഈ സമയം അനുകൂലമായിരിക്കും, ജോലിസ്ഥലത്ത് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ബിസിനസ്സിൽ ലാഭം ഉണ്ടാകും. ശമ്പള വർദ്ധനവ് ഉണ്ടായേക്കാം.
(Disclaimer:ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)