Budh margi 2022: ബുധന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ, വരുമാനം വർധിക്കും

Fri, 30 Sep 2022-3:06 pm,

മേടം: ബുധന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് പല നേട്ടങ്ങളും നൽകും. ബിസിനസിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. പുതിയ തൊഴിൽ അവസരം ലഭിക്കും. വ്യവസായ-വ്യാപാര മേഖലകളിലെ പ്രശ്നങ്ങൾ അവസാനിക്കും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്ന് നല്ല വാർത്തകൾ വരും.

 

ഇടവം: കന്നിരാശിയിൽ ബുധന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരം ഇടവം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. പെട്ടെന്ന് ധനലാഭം ഉണ്ടാകും. വരുമാനം വർധിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. പ്രമോഷൻ ലഭിക്കും. എല്ലാ ജോലികളിലും വിജയം കൈവരിക്കും.

 

കന്നി: കന്നി രാശിക്കാർ എല്ലാ ജോലികളിലും വിജയിക്കും. ജോലിയിൽ പല പുതിയ നേട്ടങ്ങളും ഉണ്ടാക്കിയേക്കാം. ബഹുമാനം വർധിക്കും. രോഗങ്ങളിൽ നിന്ന് മുക്തി നേടും. മാതാപിതാക്കളുടെ ആരോഗ്യവും മെച്ചപ്പെടും. 

 

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ കാലയളവിൽ പണം വന്ന് ചേർന്നേക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. വൃശ്ചിക രാശിക്കാർക്ക് ഈ സമയത്ത് പല പ്രശ്നങ്ങളിൽ നിന്നും വലിയ ആശ്വാസം ലഭിക്കും. 

 

മകരം: മകരം രാശിക്കാർക്ക് നേർരേഖയിലൂടെയുള്ള ബുധന്റെ സഞ്ചാരം വലിയ നേട്ടങ്ങൾ നൽകും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന മകരം രാശിക്കാർക്ക് വിൽപ്പനയും ലാഭവും വർധിക്കും. ഉദ്യോഗാർത്ഥികൾക്കും ഈ സമയം ഗുണകരമാണ്. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link