Budh Rahu Yuti 2023: മേട രാശിയിൽ രാഹു-ബുധൻ സംയോഗം; 5 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനമഴയും!
ഏപ്രിൽ 14 ന് സൂര്യനും മേടരാശിയിൽ പ്രവേശിക്കും. ബുധനും സൂര്യനും ചേർന്ന് ബുധാദിത്യയോഗവും സൃഷ്ടിക്കും. ഇത്തരത്തിൽ ബുധൻ മേട രാശിയിൽ പ്രവേശിക്കുന്നത് 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
മിഥുനം (Gemini) : മിഥുനം രാശിക്കാർക്ക് ബുധന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം വർദ്ധിക്കും. പഴയ ആഗ്രഹങ്ങളിൽ ഏതെങ്കിലും ഈ സമയം പൂർത്തീകരിക്കാൻ കഴിയും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ധനനേട്ടം ഉണ്ടാകും.
കർക്കടകം (Cancer): ബുധന്റെ രാശി മാറ്റത്താൽ രൂപപ്പെടുന്ന രാഹു-ബുധൻ സംയോഗം കർക്കടക രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. കരിയറിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. ബന്ധങ്ങൾ മികച്ചതായിരിക്കും.
ചിങ്ങം (Leo): ബുധന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ നൽകും. ജോലിയിൽ വിജയം നേടാൻ കഴിയും. ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ഒരു യാത്ര പോകാം. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും.
ധനു (Sagittarius): ബുധന്റെ സംക്രമണം ധനു രാശിക്കാർക്ക് പല വിധത്തിൽ നേട്ടങ്ങൾ നൽകും. വിദ്യാർത്ഥികൾക്ക് പ്രത്യേക വിജയം നേടാൻ കഴിയും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. പ്രണയ ജീവിതം സഫലമാകും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നല്ല സമയം.
കുംഭം (Aquarius): ബുധന്റെ സംക്രമണം കുംഭം രാശിക്കാർക്ക് യാത്രകൾ പോകാനുള്ള അവസരം ഉണ്ടാക്കും. മാധ്യമ വ്യവസായവുമായി ബന്ധപ്പെട്ട ആളുകൾക്ക് പുതിയ അവസരങ്ങൾ നൽകും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത, വരുമാനം വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)