Budh-Shukra Gochar: 7 ദിവസത്തിനു ശേഷം ഈ 4 ഗ്രഹങ്ങൾ സൃഷ്ടിക്കും രാജയോഗം, 4 രാശിക്കാർക്ക് ലഭിക്കും വൻ ധനപ്രഭാവം!
ഫെബ്രുവരി 27 ന് കുംഭ രാശിയിൽ ബുധൻ വരുമ്പോൾ അവിടെ ഇരട്ട രാജയോഗം രൂപപ്പെടും. കൂടാതെ മീനരാശിയിലും ഇരട്ട രാജയോഗമുണ്ടാകും. ഈ രാജയോഗം 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മാർച്ച് വരെ ഇവർക്ക് ആനുകൂല്യം നൽകും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നമുക്ക് നോക്കാം...
ഇടവം (Taurus)ൽ: ശുക്രൻ മീനരാശിയിൽ നീങ്ങുന്നത് ശുഭഫലം നൽകും. ഈ സമയത്ത് ശുക്രൻ മാളവ്യരാജയോഗവും സൃഷ്ടിക്കും. ഇത് നിങ്ങളുടെ സർഗ്ഗാത്മകതയ്ക്കും കലയ്ക്കും പുതിയ രൂപം നൽകും. ഈ സമയം സാമ്പത്തികമായി നേട്ടമുണ്ടാക്കാം. ദാമ്പത്യ ജീവിതത്തിൽ സ്‌നേഹവും ഐക്യവും ഉണ്ടാകും. ജോലിസ്ഥലത്ത് വിജയം ഉണ്ടാകും, ഉദ്യോഗസ്ഥരുമായുള്ള ബന്ധം ദൃഢമാകും.
മിഥുനം (Gemini): കുംഭ രാശിയിലെ ബുധ സംക്രമം മിഥുന രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. സൂര്യനോടൊപ്പം ചേർന്ന് രാജയോഗം രൂപീകരിക്കും. അതുകൊണ്ട് മിഥുനരാശിക്കാർക്ക് ബുദ്ധിശക്തിയും കാര്യപ്രാപ്തിയും ഉണ്ടാകും. നിങ്ങളുടെ ഭാഗ്യം ബിസിനസ്സിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങൾ കൊണ്ടുവരും. നിങ്ങൾ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ കഠിനശ്രമം ആവശ്യമായിരിക്കും.
കുംഭം (Aquarius): കുംഭ രാശിയിൽ ശനി ഇതിനകം തന്നെ രാജയോഗം സൃഷ്ടിച്ചു. ഫെബ്രുവരി അവസാനം ഈ രാശിയിൽ ബുധൻ സംക്രമിക്കുന്നതിനാൽ ഇരട്ട രാജയോഗം രൂപപ്പെടും. ഈ സമയം ഏഴര ശനിയുടെ ദോഷം അനുഭവിക്കുന്ന കുംഭ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഓഫീസിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധം ശക്തമാകും. നിങ്ങൾക്ക് സമൂഹത്തിൽ ബഹുമാനവും, ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഉണ്ടാകും.
മീനം (Pisces): മീനരാശിക്കാരുടെ ഈ രാജയോഗം അവർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകും. മാർച്ച് 12 വരെ ഈ രാശിയിൽ രണ്ട് രാജയോഗങ്ങൾ നിലനിൽക്കും. ഇതിലൂടെ നിങ്ങളുടെ ഏത് ആഗ്രഹവും നിറവേറ്റാൻ കഴിയും. ഇതോടൊപ്പം കുടുംബത്തിലും സന്തോഷമുണ്ടാകും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സഹായം ലഭിക്കും. ഭാവിയുമായി ബന്ധപ്പെട്ട വലിയ തീരുമാനങ്ങൾ ഈ സമയത്ത് എടുക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)