Surya Budh Yuti: സൂര്യ ബുധ സംയോഗത്താൽ ബുധാദിത്യ യോഗം; ഇവർക്കിനി നേട്ടങ്ങളുടെ ചാകര!
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം ശരിക്കും ഒരു പ്രധാനപ്പെട്ട പ്രതിഭാസമാണ്. ഓരോ കാലയളവിലെയും ഭാഗ്യരാശികളെ നിര്‍ണ്ണയിക്കുന്നതില്‍ ഗ്രഹ സംക്രമണങ്ങള്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്.
സംക്രമണങ്ങള്‍ക്കിടെ ഗ്രഹങ്ങള്‍ക്ക് മറ്റ് ഗ്രഹങ്ങളുമായി സംയോഗം ഉണ്ടാകാറുമുണ്ട്. അത്തരത്തിലുള്ള ചില സംയോഗങ്ങള്‍ വളരെ ശുഭകരമായിരിക്കും മാത്രമല്ല ഇത് ചില രാശികകരുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ടു വരികയും ചെയ്യും.
സെപ്റ്റംബര്‍ 24 ന് സൂര്യനും ബുധനും കൂടിച്ചേരും അതിലൂടെ ഒരു അടിപൊളി രാജയോഗം സൃഷ്ടിക്കും.
സെപ്റ്റംബര്‍ 16 ന് വൈകുന്നേരം 7:29 ന് സൂര്യന്‍ കന്നി രാശിയിൽ പ്രവേശിച്ചു. ഇനി സെപ്റ്റംബര്‍ 23 ന് രാവിലെ 9:59 ന് ബുധനും കന്നി രാശിയിലേക്ക് എത്തും.
അതിലൂടെ ബുധാദിത്യ രാജയോഗം രൂപം കൊള്ളും. ഒക്ടോബര്‍ 17 ന് സൂര്യന്‍ തുലാം രാശിയിലേക്ക് പോകുന്നത് വരെ ഈ രാജയേഗം നിലനില്‍ക്കും.
സൂര്യ ബുധ സംയോഗത്താല്‍ രൂപം കൊള്ളുന്ന ബുധാദിത്യ രാജയോഗം ചില രാശികള്‍ക്ക് വളരെയധികം അനുകൂലമായിരിക്കും.
ആ സമയത്ത് ഇവരെ ഭാഗ്യം തേടിയെത്തും. ബുധാദിത്യ രാജയോഗത്തിന്റെ നേട്ടങ്ങൾ ലഭിക്കുന്ന ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
ചിങ്ങം (leo): ബുധാദിത്യ രാജയോഗം ഈ രാശിയുടെ സമ്പത്ത്, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് വരുന്നത്. ഇത് ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് വളരെ അനുകൂലമായിരിക്കും, ആത്മവിശ്വാസം മെച്ചപ്പെടും, കിട്ടാത്ത പണം തിരികെ കിട്ടും, അവരുടെ മിക്ക ആഗ്രഹങ്ങളും ഈ കാലയളവില്‍ നടക്കും, ബിസിനസ് ചെയ്യുന്നവര്‍ക്ക് ബിസിനസ് വിപുലപ്പെടുത്താനും വലിയ ലാഭമുണ്ടാക്കാനുമുള്ള അവസരമുണ്ടാകും
വൃശ്ചികം(Scorpio): ഈ രാശിക്കാരുടെ വരുമാനം, ലാഭം എന്നീ ഭവനത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഈ രാശിയില്‍ ജനിച്ചവർക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും, വരുമാനത്തില്‍ അസാധാരണമായ വളര്‍ച്ച, സാമ്പത്തിക നേട്ടം, ബിസിനസിൽ നേട്ടങ്ങൾ എന്നിവയുണ്ടാകും
മകരം (Capricorn): ഈ രാശിയില്‍ ജനിച്ചവരുടെ ഭാഗ്യവുമായി ബന്ധപ്പെട്ട ഭവനത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇവർക്ക് ഭാഗ്യനേട്ടങ്ങൾ ഉണ്ടാകും, സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ ചെയ്യും, ഭൗതിക സുഖങ്ങളും സൗകര്യങ്ങളും അനുഭവിക്കും, ജോലിയൂള്ളവര്‍ക്ക് കരിയറില്‍ പുരോഗതി, ശമ്പളം വര്‍ധിക്കും, സ്ഥാനമാനങ്ങള്‍ മെച്ചപ്പെടും, ജോലിസംബന്ധമായി യാത്രകള്‍ ഉണ്ടാകും, കരിയറില്‍ പുരോഗതി, പണം സമ്പാദിക്കാനും കരുതിവെക്കാനും സാധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)