Bhadra Rajayoga: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!

Sat, 22 Jun 2024-6:40 am,
Budh Uday Creates Rajaygoa

ജ്യോതിഷത്തില്‍ ബുധനെ പൊതുവെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ജൂണ്‍ 26 ന് ബുധൻ മിഥുന രാശിയില്‍ ഉദിക്കും. 

 

Bhadra Mahapurush Yoga

സ്വന്തം രാശിയില്‍ ബുധന്റെ ഉദയം ചില രാശിക്കാർക്ക് വലിയ  ഐറ്റങ്ങൾ നൽകും. ബുധൻ മിഥുന രാശിയിൽ ഉദിക്കുന്നതോടെ ഭദ്രരാജയോഗം രൂപപ്പെടും. ഭദ്ര രാജയോഗം മൂലം അഞ്ച് രാശിക്കാര്‍ക്ക് ഇനി സുവർണ്ണ നാളുകൾക്ക് തുടക്കമാകും.

Bhadra Rajayoga Effect

ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യത ഒപ്പം ജീവിതത്തില്‍ വലിയ നേട്ടങ്ങൾ കൈവരും. ബുധന്റെ ഉദയത്തോടെ തലവര മാറുന്ന 5 ആ  രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

 

പഞ്ച മഹാപുരുഷ രാജ യോഗമാണ് ഭദ്ര രാജയോഗം. അത് ജാതകത്തില്‍ ബുധന്‍ കേന്ദ്ര ഭാവത്തിലോ ത്രികോണ ഭാവത്തിലോ അല്ലെങ്കിൽ സ്വന്തം രാശിയായ മിഥുനം, കന്നി എന്നീ രാശികളിലോ സ്ഥിതി ചെയ്യുമ്പോഴാണ് ഭദ്രയോഗം രൂപപ്പെടുന്നത്. 

ഒരു ജാതകത്തില്‍ ഭദ്രരാജയോഗം രൂപപ്പെടുമ്പോള്‍ ആ വ്യക്തി ബുദ്ധിശക്തിയും വൈദഗ്ധ്യവും ഉള്ളവനുമായിരിക്കും, ഇവര്‍ വളരെ വിശാല ചിന്താഗതിയുള്ളവരും ആഡംബര ജീവിതം നയിക്കുന്നവരുമായിരിക്കും

മിഥുനം (Gemini): ഈ രാശിക്കാര്‍ക്ക് ബുധന്‍ ഒന്നും നാലും ഭാവങ്ങളുടെ അധിപനാണ്. ഈ രാശിക്കാരുടെ ആദ്യ ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് വളരെയേറെ നേട്ടങ്ങള ലഭിക്കും, ജനപ്രീതിയില്‍ വര്‍ദ്ധനവ്, ജീവിതത്തിൽ സംതൃപ്തി

ചിങ്ങം (Leo): ഈ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. ഈ രാശിയുടെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ് ബുധൻ. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വര്‍ദ്ധനവ്, ആത്മവിശ്വാസം വര്‍ദ്ധിക്കും

കന്നി (Virgo): ഈ രാശിക്കാരുടെ ഒന്നും പത്തും  ഭാവത്തിന്റെ അധിപനാണ് ബുധൻ. ഇതിൽ പത്താം ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ വിജയവും ഒപ്പം കരിയറിൽ പുരോഗതിയും ലഭിക്കും, സാമൂഹ്യ ബന്ധങ്ങള്‍ വര്‍ദ്ധിക്കും, ചില വലിയ നേട്ടങ്ങൾ ലഭിക്കും

തുലാം (Libra):  ഈ രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കാൻ പോകുന്നത്. ഈ സമയത്ത് തൊഴില്‍ സംബന്ധമായി ദീര്‍ഘദൂര യാത്രകള്‍ക്ക് സാധ്യത,  ഈ സമയത്ത് പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗങ്ങളും വാതിലുകളും തുറക്കും

കുംഭം (Aquarius):  ഇവർക്കും ബുധന്റെ ഉദയം നേട്ടങ്ങൾ നൽകും.  ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ബുധൻ ഉദിക്കാന്‍ പോകുന്നത്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും, നിങ്ങളുടെ ബുദ്ധിശക്തിയും കഴിവും വര്‍ദ്ധിക്കും, നിരവധി വലിയ നേട്ടങ്ങൾ ലഭിക്കും

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link