Budha Gochar: ഒക്ടോബർ 14 മുതൽ നല്ലകാലം; ഈ രാശിക്കാരെ കാത്തിരിക്കുന്നത് ആഡംബര ജീവിതം
ഒമ്പത് ഗ്രഹങ്ങളും ഓരോ കാലങ്ങളിൽ രാശിമാറും. ഇതിൻറെ പ്രതിഫലനം എല്ലാ രാശിക്കാരിലും പ്രകടമാകും. 12 രാശിക്കാർക്കും ഇത് അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും.
നിലവിൽ ബുധൻ ചിത്തിര നക്ഷത്രത്തിലാണ്. നാല് ദിവസങ്ങൾക്ക് ശേഷം ബുധൻ ചോതി നക്ഷത്രത്തിലേക്ക് മാറും. ചോതി നക്ഷത്രത്തിലേക്ക് ബുധൻ മാറുന്നത് ചില രാശിക്കാർക്ക് ഗുണങ്ങൾ നൽകും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കടാക്ഷിക്കുന്നതെന്ന് അറിയാം.
മിഥുനം രാശിക്കാർക്ക് സാമ്പത്തിക പ്രയാസങ്ങളെ അതിജീവിക്കാനാകും. നിക്ഷേപങ്ങളിൽ നിന്ന് വരുമാനം ലഭിക്കും. പണം കടം വാങ്ങിയവർ തിരികെ നൽകും. ബിനിനസ് അഭിവൃദ്ധിപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കന്നി രാശിക്കാർക്ക് ബുധൻറെ ചോതിയിലേക്കുള്ള മാറ്റം വളരെയധികം ശുഭകരമായ ഫലങ്ങൾ നൽകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യത. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പുതിയ വാഹനം വാങ്ങാൻ സാധ്യത. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
കുംഭം രാശിക്കാർ പുതിയ വീട്ടിലേക്ക് താമസം മാറും. വസ്തു സംബന്ധമായ ഇടപാടുകളിൽ വലിയ ലാഭം ഉണ്ടാകും. കുടുംബത്തിൽ വിവാഹം പോലുള്ള മംഗള കർമം ഉണ്ടാകും. ആസ്തി വർധിക്കും. ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടാകും.(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)