Double Rajayoga: വർഷങ്ങൾക്ക് ശേഷം മീന രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!
സൂര്യനും ബുധനും ഒരുമിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തിൽ ഏത് ഭാവത്തിലാണോ ഉള്ളത് അതിനെ ശക്തിപ്പെടുത്തുന്നു.
Budhaditya/Neechbhang Rajyog 2024: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നും സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നുമാണ് പറയുന്നത്. ഈ രണ്ട് ഗ്രഹങ്ങളുടെ ചലനം മാറുമ്പോഴെല്ലാം ശുഭ യോഗങ്ങളും അതുപോലെ രാജയോഗവും ഉണ്ടാകാറുണ്ട്.
അടുത്തിടെ ബുദ്ധി, യുക്തി, വിദ്യാഭ്യാസം, ആശയവിനിമയ വൈദഗ്ദ്ധ്യം എന്നിവയുടെ ഘടകമായ ബുധൻ മീന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നിലവിൽ അതായത് മാർച്ച് 14 ന് സൂര്യനും മീന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധൻ്റെയും സൂര്യൻ്റെയും കൂടിച്ചേരളിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.
1 വർഷത്തിനു ശേഷം ഇതാദ്യമായാണ് വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് രാജയോഗം സൃഷ്ടിക്കുന്നത്. ഇതിൻ്റെ ഫലം മാർച്ച് 25 വരെ നീണ്ടുനിൽക്കും. ബുധൻ്റെ ഏറ്റവും നീച രാശിയാണ് മീനം. അതിനാൽ ബുധന്റെ ഉദയത്തോടെ നീചഭംഗ രാജയോഗവും രൂപപ്പെട്ടിട്ടുണ്ട്. അതിൻ്റെ ഫലം മാർച്ച് 26 വരെ നീണ്ടുനിൽക്കും.
മീനരാശിയിൽ രൂപപ്പെട്ട ഈ 2 രാജയോഗം 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
മീനം (Pisces): ബുധ-സൂര്യ സംയോജനത്തിലൂടെ സൃഷ്‌ടിച്ച ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാർക്ക് അടിപൊളി ഫലങ്ങൾ നൽകും. ഈ സമയം ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, സാമ്പത്തിക നേട്ടത്തിന് ധാരാളം അവസരമുകും, ഈ കാലയളവിൽ നിങ്ങൾ ആസൂത്രണം ചെയ്ത പദ്ധതികൾ വിജയിക്കും
തുലാം (Libra): ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഇത് വീട്, ഭൂമി, വസ്തു എന്നിവയിൽ നിക്ഷേപിക്കാൻ നല്ല അവസരങ്ങൾ നൽകും. ഉദ്യോഗത്തിൽ പുരോഗതിക്ക് അവസരമുണ്ടാകും. പണം സമ്പാദിക്കാൻ ധാരാളം പുതിയ അവസരങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം.സാമ്പത്തിക സ്ഥിതി ശക്തമാകും.
ഇടവം (Taurus): ബുധ-സൂര്യ യുതിയിലൂടെ സൃഷ്ടിച്ചിരിക്കുന്ന ബുധാദിത്യ രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും. കരിയറിൽ വിജയം, ബിസിനസ്സിലും ജോലിയിലും സാമ്പത്തിക നേട്ടം, ജോലിക്കാർക്ക് ശമ്പള വർദ്ധന, പ്രമോഷൻ എന്നിവയുടെ ആനുകൂല്യം ഉണ്ടാകും.
കർക്കടകം (Cancer): മീന രാശിയിലെ ബുദ്ധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ജോലിക്ക് സമയം അനുകൂലമായിരിക്കും, സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനയുടെ ഗുണവും ലഭിക്കും, ബിസിനസ്സിൽ സാമ്പത്തിക നേട്ടം ഉണ്ടാകും അത് സാമ്പത്തിക സ്ഥിതി ശക്തമാക്കും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും,
മകരം (Capricorn): ബുധാദിത്യ രാജയോഗത്താൽ തടസങ്ങൾ നീങ്ങി വിജയം കൈവരിക്കും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, പുതിയ ലാഭ സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലിയിൽ വിജയം കൈവരിക്കും, നീചഭംഗ രാജയോഗം മൂലം ഭാഗ്യം തെളിയും, ഉദ്യോഗാർത്ഥികൾക്ക് ഇൻക്രിമെൻ്റ്, പ്രൊമോഷൻ എന്നിവയുടെ ആനുകൂല്യം ലഭിക്കും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)