Special Rajayoga: 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം ഒരുമിച്ച്, ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!

Tue, 11 Jun 2024-6:50 am,

ജ്യോതിഷ പ്രകാരം 500 വർഷങ്ങൾക്ക് ശേഷം ജൂൺ മാസത്തിൽ 5 രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടുകയാണ്.

ഇതിൽ ബുധാദിത്യ രാജയോഗം, മാളവ്യ രാജയോഗം, ശശ് രാജയോഗം, ഗജലക്ഷ്മി രാജയോഗം, ലക്ഷ്മി നാരായണ രാജയോഗം എന്നിവ ഉൾപ്പെടുന്നു. ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം... 

5 Special Rajyog 2024: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിൻ്റെ രാശി മാറ്റാറുണ്ട്.  അതിലൂടെ ശുഭകരമായ യോഗവും രാജയോഗവും ഉണ്ടാകും.

ഇത് ചില രാശികളെയും മനുഷ്യ ജീവിതത്തെയും നേരിട്ട് ബാധിക്കും. ഈ ക്രമത്തിൽ, 500 വർഷങ്ങൾക്ക് ശേഷം ജൂൺ മാസത്തിൽ ഒരേസമയം 5 രാജയോഗങ്ങൾ രൂപപ്പെടും. 

 

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവ് സൂര്യനും ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും ഇടവത്തിലെ ചേരുന്നതിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും, അതുപോലെ കർമ്മ ഫല ദാതാവായ ശനി സ്വന്തം രാശിയിൽ ഇരിക്കുന്നതിലൂടെ ശശ് രാജയോഗം, ശുക്രൻ സ്വരാശിയായ ഇടവത്തിൽ നിൽക്കുന്നതിലൂടെ മാളവ്യ രാജയോഗം, ശുക്രനും വ്യഴവും ഇടവത്തിലെ കൂടിച്ചേർന്ന് ഗജലക്ഷ്മി രാജയോഗവും, ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്.

വർഷങ്ങൾക്ക് ശേഷം രൂപപ്പെടുന്ന ഈ രാജയോഗം മൂലം 3 രാശിക്കാരുടെ ഭാഗ്യം ശോഭിക്കും, തൊഴിൽ, ബിസിനസ്സ് എന്നിവയിൽ പുരോഗതിയുണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...

 

ഇടവം (Taurus): ജൂൺ മാസത്തിൽ 5 രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടുന്നത് ഇവരുടെ ഭാഗ്യം തെളിയിക്കും. ബിസിനസുകാർക്ക് ഇത് ഒരു സുവർണ്ണ സമയമായിരിക്കും, സാമ്പത്തിക നേട്ടത്തോടൊപ്പം പുരോഗതിക്കും സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം നേടാൻ യോഗം

മകരം (Capricorn): അഞ്ച് രാജയോഗങ്ങളുടെ രൂപീകരണം ഈ രാശിക്കാർക്കും മികച്ച ഫലങ്ങൾ നൽകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം, ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിച്ചേക്കാം, കിട്ടില്ലെന്ന് വിചാരിച്ച  പണം തിരിച്ചുകിട്ടും, സാമ്പത്തിക സ്ഥിതി ശക്തിപ്പെടും,

മിഥുനം (Gemini): നിരവധി രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നത് ഇവർക്ക് സ്പെഷ്യൽ ഫലങ്ങൾ നൽകും,  ജോലിയിൽ വിജയം, ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തീകരിക്കും, ചില പിതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ, തൊഴിൽ-ബിസിനസിൽ വിജയം, നിക്ഷേപത്തിൽ നിന്ന് ലാഭം എന്നിവ ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link