Budh Gochar 2023: ശനിയുടെ രാശിയിൽ `ബുധാദിത്യയോഗം`; ഈ 4 രാശിക്കാർക്ക് കോടീശ്വരരാകാൻ യോഗം!

Mon, 16 Jan 2023-10:12 am,

സൂര്യൻ ജനുവരി 14 ന് സംക്രമിച്ച് മകരം രാശിയിൽ പ്രവേശിച്ചു. ഇനി ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ ബുധൻ സംക്രമിക്കും. അതായത് ഫെബ്രുവരി 7 ന് മകരത്തിൽ ബുധൻ സംക്രമിക്കുമ്പോൾ ബുധാദിത്യയോഗം രൂപപ്പെടും.

മേടം: ബുധന്റെ സംക്രമത്താൽ രൂപപ്പെടുന്ന ബുധാദിത്യയോഗം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും. ജോലിസ്ഥലത്ത് ബഹുമാനം വർദ്ധിക്കും, പ്രമോഷൻ ലഭിക്കും, ബിസിനസ്സിൽ ലാഭം എന്നിവയുണ്ടാകും. 

തുലാം: തുലാം രാശിക്കാർക്ക് മകരം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. ഇക്കൂട്ടരുടെ ജീവിതത്തിൽ ഭൗതിക സുഖങ്ങൾ വർദ്ധിക്കും. വരുമാനം വർദ്ധിക്കും. വസ്തുവിൽ നിന്ന് ലാഭം ഉണ്ടാകും. ഏതെങ്കിലും സമ്പത്ത് നിങ്ങളിലേക്ക് വന്നുചേരും. പുതിയ വീടോ വാഹനമോ വാങ്ങാൻ സാധ്യത.

കന്നി: ബുധന്റെ സംക്രമത്താൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കന്നിരാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും. തൊഴിൽ-വ്യാപാരത്തിൽ ലാഭം, പ്രണയ വിവാഹത്തിന് അവസരം, വിദ്യാർത്ഥികൾക്ക് നല്ല സമയം, നല്ല വാർത്തകൾ ലഭിക്കും.

മകരം: മകരരാശിയിൽ സൂര്യനും ബുധനും ചേർന്ന് രൂപപ്പെടുന്ന ബുധാദിത്യയോഗം മകര രാശിക്കാർക്ക് കോസ്റടുത്താൽ നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം പുതിയ ജോലി, വരുമാനം വർദ്ധനവ്. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ എന്നിവയുണ്ടാകും. കൂടാതെ ഇവർക്ക് ഈ സമയം വിവാഹത്തിന് സാധ്യത, മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം എന്നവിടെയുമുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link