Budhaditya Rajayogam: ചൊവ്വയുടെ രാശിയിൽ ബുധാദിത്യ രാജയോഗം; ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങളും ഒപ്പം പ്രമോഷനും!

Wed, 20 Nov 2024-10:08 am,

Budhaditya Rajyog In Scorpio: ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷമാണ് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത്.

ഈ സമയത്ത് ഒരു രാശിയിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങളുടെ വരവ് ഗ്രഹങ്ങളുടെ സംയോഗവും അതിലൂടെ രാജയോഗവും സൃഷ്ടിക്കും. 

ഗ്രഹങ്ങളുടെ അധിപനായ ബുധനും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും വൃശ്ചിക രാശിയിൽ കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചു.

സൂര്യൻ നവംബർ 16 ന് തുലാം രാശിയിൽ നിന്നും വൃശ്ചിക രാശിയിൽ പ്രവേശിച്ചു. അവിടെ ബുദ്ധി, സൗഹൃദം, യുക്തി, അറിവ് എന്നിവയുടെ ഘടകമായ ബുധൻ ഇതിനകം തന്നെയുണ്ട്

വൃശ്ചിക രാശിയിൽ ബുധനും സൂര്യനും കൂടിച്ചേർന്ന് 4 രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...

കർക്കടകം (Cancer): ചൊവ്വയുടെ രാശിയിൽ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത് ഇവരുടെ ഭാഗ്യം തെളിയിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കും, വരുമാനത്തിൽ വർദ്ധനവിന് സാധ്യത, ജോലിയിൽ ഉയർച്ച സ്ഥാനക്കയറ്റം ബഹുമാനം എന്നിവ ലഭിക്കും. 

വൃശ്ചികം (Scorpio): ഈ രാജയോഗത്തിൽ നിന്ന് ഇവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ പ്രമോഷനോടൊപ്പം ഇൻക്രിമെന്റും ലഭിക്കും, വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാൻ യോഗമുണ്ടാകും, കടബാധ്യതയിൽ നിന്നുള്ള മോചനത്തോടൊപ്പം ദൂരയാത്രയ്ക്കും സാധ്യത, ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, പങ്കാളിത്ത ജോലിയിൽ നേട്ടങ്ങൾ ലഭിക്കും

മകരം (Capricorn): ചൊവ്വയുടെ രാശിയിൽ ഉണ്ടായിരിക്കുന്ന ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്കും വാൻ ആനുകൂല്യങ്ങൾ നൽകും, ഇവർക്ക് ബിസിനസ്സിൽ പണം സമ്പാദിക്കാനുള്ള നല്ല അവസരങ്ങൾ ഉണ്ടാകും, പുതിയ ബിസിനസ്സ് തുടങ്ങാൻ അനുകൂല സമയം, വരുമാനം വർദ്ധിക്കും, ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, നിക്ഷേപത്തിൽ നിന്ന് ലാഭം, കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ ലാഭമുണ്ടാകും.

കുംഭം (Aquarius): ബുധ-സൂര്യ സംയോജനത്തിലൂടെയുള്ള ബുധാദിത്യ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഇവർക്ക് ഈ സമയം തൊഴിൽ-ബിസിനസിൽ മികച്ച ലാഭം, തൊഴിൽ രഹിതർക്ക് ജോലി, ബിസിനസ്സുകാർക്ക് വാൻ നേട്ടങ്ങൾ, കരിയറിൽ മികച്ച പുരോഗതി, ജോലികളിൽ വിജയം എന്നിവയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link