Budhaditya Rajayoga 2024: ഒക്ടോബർ ആദ്യവാരത്തിലെ ബുധാദിത്യ രാജയോഗം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!
Surya Budh Yuti: ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തോടെ സൂര്യനും ബുധനും ഒരേ രാശിയിൽ എത്തുകയും അതിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടുകയും ചെയ്യും.
Budhaditya Rajayoga: ജ്യോതിഷപ്രകാരം ഒക്‌ടോബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ സൂര്യനും ബുധനും ഒരേ രാശിയിലൂടെ സഞ്ചരിക്കും. ഇത് ബുധാദിത്യ രാജയോഗം ഉണ്ടാക്കും.
ഈ യോഗത്തെ വളരെ ശുഭകരമായ ഒന്നായിട്ടാണ് കണക്കാക്കുന്നത് കാരണം അതിലൂടെ ഒരു വ്യക്തിക്ക് ബുദ്ധിയും സമൃദ്ധിയും ബഹുമാനവും ലഭിക്കും.
കർക്കടകം, ചിങ്ങം, തുലാം, ധനു, മീനം എന്നീ രാശിക്കാർക്ക് ഇത്തവണത്തെ ബുധാദിത്യ രാജയോഗത്തിലൂടെ സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും. എന്തൊക്കെയാണ് ആ നേട്ടങ്ങൾ എന്നറിയാം...
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ രാജയോഗത്തിൽ നിന്നും വലിയ നേട്ടങ്ങൾ ലഭിക്കും. കരിയറിൽ പുരോഗതി, ജോലി അന്വേഷിക്കുന്നവർക്ക് ഉടൻ ചില നല്ല വാർത്തകൾ ലഭിക്കും, ബിസിനസുകാർക്കും നല്ല സമയമാണ്, പുതിയ ഡീലുകൾ ലാഭം നൽകും, മൊത്തത്തിൽ ഈ സമയം കർക്കടക രാശിക്കാർക്ക് വിജയവും സന്തോഷവും നൽകും.
ചിങ്ങം (Leo): ഈ രാശിക്കാർക്ക് ഒക്ടോബർ ആദ്യവാരം വളരെ അനുകൂലമായിരിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും, ബിസിനസുകാർക്ക് പുരോഗതിയുണ്ടാകും, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച പല കാര്യങ്ങളിലും വിജയം ലഭിക്കും.
തുലാം (Libra): തുലാം രാശിക്കാർക്ക് ഇത് സ്ഥാനക്കയറ്റത്തിൻ്റെയും ബഹുമാനത്തിൻ്റെയും സമയം. ജോലിസ്ഥലത്ത് മുതിർന്നവരിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, ജോലിയിൽ നിങ്ങൾ വിജയം കൈവരിക്കും, ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല ഫലം ലഭിക്കും, തൊഴിൽ ചെയ്യുന്നവർക്ക് ഈ ആഴ്ച അനുകൂലമായിരിക്കും.
ധനു(Sagittarius): ഇവർക്കും ഈ രാജയോഗത്തിൻ്റെ പൂർണ ഗുണം ലഭിക്കും, ജോലിസ്ഥലത്ത് പുരോഗതിയും പുതിയ അവസരങ്ങളും ലഭിക്കും. കുടുംബകാര്യങ്ങളിൽ ചില ആശങ്കകൾ ഉണ്ടാകാം എങ്കിലും കുടുംബ ബന്ധങ്ങൾ ശക്തമായി തുടരും, ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും.
മീനം (Pisces): ഇവർക്കും ഈ സമയം വളരെ നല്ലതായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനാകും. ബിസിനസ്സുകാർക്ക് സമയം വളരെ അനുകൂലമാണ്, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, ജോലിസ്ഥലത്ത് വിജയം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)