Triple Rajayoga: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർ ജൂലൈ- ആഗസ്റ്റിൽ തിളങ്ങും, നിങ്ങളും ഉണ്ടോ?
ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ രാശി മാറുമ്പോൾ പലതരത്തിലുള്ള ശുഭ-അശുഭ യോഗങ്ങൾ ഉണ്ടാകാറുണ്ട്. ഇതിലൂടെ ചിലർക്ക് നേട്ടവും മറ്റു ചിലർക്ക് ബുദ്ധിമുട്ടുകളും ഉണ്ടാകും
ചില സമയം ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ ഒന്നിൽ കൂടുതൽ രാജയോഗങ്ങളും സൃഷ്ടിക്കാറുണ്ട്. അതിലൂടെ ചിലർ ബമ്പർ നേട്ടങ്ങളും കൊയ്യാറുണ്ട്. അത്തരത്തിലുണ്ടായ യോഗങ്ങൾ കുറിച്ച് നമുക്കറിയാം.
ജൂലൈ 16 ന് ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ യോഗം ഉണ്ടായി. രണ്ടു ഗ്രഹങ്ങളും നിലവിൽ കർക്കടകത്തിലാണ്.
ലക്ഷ്മീ നാരായണ യോഗം പൊതുവെ ജ്യോതിഷത്തിൽ വളരെ ശുഭകരമായ യോഗമായിട്ടാണ് കണക്കാക്കുന്നത്.
ഇതോടൊപ്പം ബുധാദിത്യ യോഗയും ശുക്രാദിത്യ യോഗയും രൂപപ്പെടുന്നുണ്ട്
ബുധ സൂര്യ സംയോഗത്താൽ ബുധാദിത്യ യോഗവും ശുക്ര സൂര്യ സംയോഗത്താൽ ശുക്രാദിത്യ യോഗയും സൃഷ്ടിക്കുന്നു.
ഇത്തരത്തിലുള്ള 3 രാജയോഗം ജൂലൈ ആഗസ്റ്റിൽ ചില രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകും. ആ രാശിക്കാർ ഏതൊക്കെ അറിയാം...
കർക്കടകം (Cancer): ഇവർക്ക് ഈ 3രാജയോഗങ്ങളും അനുകൂല നേട്ടങ്ങൾ നൽകും. സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും, വസ്തു വാഹനം വാങ്ങാൻ യോഗം, ആത്മവിശ്വാസം കൂടും, സന്തോഷകരമായ ദാമ്പത്യ ജീവിതം എന്നിവ ഈ സമയം ഉണ്ടാകും.
കന്നി (Virgo): ഇവർക്കും ഈ ട്രിപ്പിൾ രാജയോഗം വലിയ നേട്ടങ്ങൾ നൽകും. പുതിയ വരുമാന സ്രോതസുകൾ തെളിയും അതിലൂടെ സാമ്പത്തികം മികച്ചതാകും
ചിങ്ങം (Leo): ഈ രാശിക്കാർക്കും ഈ യോഗത്തിലൂടെ അടിപൊളി നേട്ടങ്ങൾ സ്വന്തമാക്കും. ഭാഗ്യം കൂടെയുണ്ടാകും, ജോലി ബിസിനസിൽ വിജയം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും
തുലാം (Libra): ഇവർക്കും ഈ 3 രാജയോഗങ്ങൾ വലിയ നേട്ടങ്ങൾ നൽകും. ഇതിലൂടെ ഇവർക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാധ്യത, തൊഴിൽ ഇല്ലാത്തവർക്ക് ഈ സമയം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)