Double Rajayoga: വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!

Sat, 13 Jul 2024-6:36 am,

Shukraditya Budhaditya Yoga: ജ്യോതിഷമനുസരിച്ച് സൂര്യ-ബുധ-ശുക്ര സംയോഗത്താൽ ശുക്രാദിത്യ ബുധാദിത്യ രാജയോഗം രൂപപ്പെടുകയാണ്.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും

Surya Gochar In Cancer: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ ജൂലൈ 16 ന് കർക്കടകത്തിൽ പ്രവേശിക്കും. 

ഇവിടെ നേരത്തെ ധന ദാതാവായ ശുക്രനും ബുധനുമുണ്ട്. ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം വളരെ നല്ല ശുഭ യോഗങ്ങൾ സൃഷ്ടിക്കും.

സൂര്യ ബുധ സംയോഗത്താൽ ബുധാദിത്യ യോഗവും, സൂര്യ ശുക്ര സംയോഗത്താൽ ശുക്രാദിത്യ യോഗവും രൂപപ്പെടാൻ പോകുകയാണ്. ഈ യോഗങ്ങളുടെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.

ഇതിലൂടെ ചില രാശിയുടെ ഭാഗ്യം മിന്നിത്തിളങ്ങും ഒപ്പം ജോലിമാറ്റവും വ്യാപാരത്തിൽ നേട്ടവും ഉണ്ടാകും.  ആ ഭാഗമായ രാശികൾ ഏതൊക്കെയെന്ന് അറിയാം...

 

കർക്കടകം (Cancer): ഇവർക്ക് ഈ ഡബിൾ രാജയോഗം കിടിലം നേട്ടങ്ങള നൽകും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് ആത്മവിശ്വാസം വർധിക്കും, ഭാഗ്യനേട്ടങ്ങൾ ഉണ്ടാകും, വിവാഹ ജീവിതം നല്ലതായിരിക്കും, ആരോഗ്യം മികച്ചതാകും, അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വരും.

കന്നി (Virgo): ബുധാദിത്യ ശുക്രാദിത്യ രാജയോഗം ഇവർക്ക് നൽകും അനുകൂല നേട്ടങ്ങൾ. ഈ യോഗം ഇവരുടെ വരുമാന ലാഭ സ്ഥാനങ്ങളിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങളുടെ വരുമാനത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും, സാമ്പത്തിക സ്ഥിതി മുൻപത്തേക്കാളും മികച്ചതാകും, വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗമുണ്ടാകും, നിക്ഷേപത്തിലൂടെ ഈ സമയം വലിയ നേട്ടങ്ങൾ ലഭിക്കും.

തുലാം (Libra): ഈ രാശിക്കാർക്കും ഈ യോഗം വലിയ നേട്ടങ്ങൾ നൽകും.  കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ജോലി ബിസിനസ് ഭവനങ്ങളിലാണ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും, ജോലിയില്ലാത്തവർക്ക് നല്ലൊരു ജോലി ഈ സമയം ലഭിക്കും, ജോലിയുള്ളവർക്ക് പ്രമോഷന് സാധ്യത. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link