Surya Gochar: സൂര്യൻ ചിങ്ങത്തിൽ; ഈ രാശിക്കാർക്ക് ഡബിൾ രാജയോഗം, പൊന്നിലും പണത്തിലും ആറാടാം!
സൂര്യ ബുധ ശുക്ര കൂടിച്ചേരലിലൂടെ ശുക്രാദിത്യ ബുധാദിത്യ യോഗം രൂപെട്ടിരിക്കുകയാണ്. ഇത് ചിലർക്ക് ആത്മവിശ്വാസം വർധിപ്പിക്കും
ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറ്റും. ഈ സമയത്ത് രണ്ട് ഗ്രഹങ്ങൾ ഒരു രാശിയിൽ വന്നു ചേരുമ്പോൾ ചില ശുഭ യോഗങ്ങളും രാജയോഗവും രൂപപ്പെടും. ആഗസ്റ്റ് 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു.
ഇതിലൂടെ ശുക്രാദിത്യ ബുധാദിത്യ രാജയോഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. കാരണം ഗ്രഹങ്ങളുടെ അധിപനായ ബുധനും അസുരന്മാരുടെ ഗുരുവായ ശുക്രനും നേരത്തെ തന്നെ ചിങ്ങ രാശിയിലുണ്ട്.
ജ്യോതിഷ പ്രകാരം ആദിത്യൻ എന്നാൽ സൂര്യൻ. അതുകൊണ്ടുതന്നെ സൂര്യനും ബുധനും ഒരുമിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടും
ജാതകത്തിൽ ഈ യോഗം ഏത് ഭവനത്തിലാണോ അവിടെ വലിയ നേട്ടങ്ങൾ നൽകും. ജാതകത്തിൽ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോൾ സ്പെഷ്യൽ നേട്ടങ്ങൾ നൽകും.
അതുപോലെ ജാതകത്തിൽ സൂര്യനും ശുക്രനും ഒരേ രാശിയിൽ നിൽക്കുമ്പോഴാണ് ശുക്രാദിത്യ രാജയോഗം ഉണ്ടാകുന്നത്
ഏത് വ്യക്തായിയുടെ ജാതകത്തിലായ ഈ യോഗമുള്ളത് അവർക്ക് ധനത്തിനും സുഖ സൗകര്യങ്ങൾക്കും ആദരവിനും ഒരു കുറവും ഉണ്ടാകില്ല. ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം...
ചിങ്ങം (Leo): സൂര്യ-ബുധ സംയോഗത്തിലൂടെ ഉണ്ടായിട്ടുള്ള രാജയോഗം ഇവർക്ക് ആത്മവിശ്വാസംനൽകും, ബഹുമാനവും സ്ഥാനമാനവും ലഭിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. പുതിയ ജോലി ലഭിക്കും
തുലാം (Libra): ഇവർക്കും ഈ രാജയോഗം വളരെയധികം ലാഭകരമായിരിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, നിക്ഷേപത്തിൽ നിന്ന് ലാഭത്തിന് സാധ്യത, സാമ്പത്തിക സ്ഥിതി ശക്തമാകും, സ്റ്റോക്ക് മാർക്കറ്റ്, വാതുവയ്പ്പ്, ലോട്ടറി എന്നിവയിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത, ബിസിനസ്സിൽ പുരോഗതി, സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്
മേടം (Aries): ബുധാദിത്യ രാജയോഗം ഇവർക്ക് ഏറെ ഗുണം ചെയ്യും, എല്ലാ മേഖലയിലും വിജയം കൈവരിക്കും, തൊഴിലിൽ പുരോഗതി, ബിസിനസിൽ പുതിയ നിക്ഷേപങ്ങൾ നടത്തുന്നത് ഉയർന്ന ലാഭമുണ്ടാക്കും, തൊഴിൽ, ബിസിനസ്സ് എന്നിവയിൽ പുരോഗതി കൈവരിക്കാൻ നല്ല അവസരങ്ങൾ ഉണ്ടാകും, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, സമൂഹത്തിൽ ബഹുമാനം വർധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)