Budhaditya Yog: ബുധാദിത്യ യോഗം: നവംബർ 16 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും വൻ ധനലാഭം!
വൃശ്ചിക രാശിയിൽ സൂര്യനും ബുധനും കൂടിച്ചേരുന്നത് കൊണ്ട് മകര രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ഈ കാലയളവിൽ ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും. അതേസമയം തൊഴിൽ ചെയ്യുന്നവർക്ക് പുതിയ തൊഴിലവസരങ്ങളും ലഭിക്കും. നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം നിങ്ങൾക്ക് അനുകൂലമാണ്.
ജ്യോതിഷ പ്രകാരം കുംഭം രാശിക്കാർക്ക് ഈ യോഗം പല ശുഭഫലങ്ങളും നൽകും. ഈ സമയത്ത്, ഈ രാശിക്കാർക്ക് ബിസിനസ്സ്, തൊഴിൽ മേഖലകളിൽ വിജയം ലഭിക്കും. ഇതോടൊപ്പം പണലാഭത്തിനുള്ള സാധ്യതകളും ഉണ്ടാകും. ബിസിനസ്സ് വിപുലീകരണത്തിന് ഈ സമയം വളരെ അനുകൂലമാണ്.
ബുധാദിത്യ രാജയോഗത്തിലൂടെ കന്നി രാശിക്കാർക്കും പ്രത്യേക ഗുണം ലഭിക്കും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് സൂര്യനും ബുധനും കൂടിച്ചേരുന്നത്. ഇത് നിങ്ങളിൽ ശക്തി വർദ്ധിപ്പിക്കുകയും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും. ഇത് മാത്രമല്ല ഈ സമയത്ത് സഹോദരങ്ങളുടെ സഹകരണവും ഉണ്ടാകും.
ചിങ്ങം രാശിക്കാരുടെ ജാതകത്തിൽ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത് അത് ഇവർക്ക് വലിയ ആനുകൂല്യങ്ങൾ നൽകും. ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും. വാഹനവും വസ്തുവകകളും വാങ്ങാനുള്ള യോഗമുണ്ടാകും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.