Budhaditya Rajyog: ബുധാദിത്യയോഗത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഈ രാശിക്കാർക്ക് രാജയോഗം!

Mon, 06 Feb 2023-6:10 am,

Budh Rashi Parivartan: ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ രാജയോഗത്തിന്റെ രൂപീകരണം മൂലം 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങുകയും തൊഴിൽരംഗത്ത് പുരോഗതി, നിക്ഷേപത്തിൽ നിന്നുള്ള ലാഭം, ബഹുമാനം എന്നിവ വർദ്ധിക്കുകയും ചെയ്യും.

വൃശ്ചികം (Scorpio):  വൃശ്ചിക രാശിക്കാർക്ക് ബുധാദിത്യ രാജയോഗം ശുഭകരവും ഫലദായകവുമാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് വലിയ സ്ഥാനം ലഭിക്കും. ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. വിദേശത്ത് നിന്നുള്ള ലാഭം ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ബുധാദിത്യ രാജയോഗം വളരെ ഗുണങ്ങൾ നൽകും . സന്താനഭാഗത്തുനിന്നും ചില നല്ല വാർത്തകൾ ലഭിക്കും. ബഹുമാനത്തിൽ വർദ്ധനവുണ്ടാകും. തൊഴിൽ ചെയ്യുന്നവർക്ക് പുരോഗതി, പ്രണയകാര്യങ്ങളിൽ വിജയം എന്നിവ ഈ സമയത്ത് ഉണ്ടാകും.

മീനം (Pisces):  മീനം രാശിക്കാർക്ക് സൂര്യന്റെയും ബുധന്റെയും സംയോഗത്തിൽ നിന്നും പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ കൊണ്ടുവരും.  മീന രാശിക്കാരുടെ 11-മത്തെ ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥലമായി കണക്കാക്കുന്നു. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവിന് സാധ്യത. നിക്ഷേപമനുസരിച്ച് ഈ സമയം അനുകൂലമായിരിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link